കള്ള്ഷാപ്പ് വ്യവസായം: പ്രതിസന്ധി തരണം ചെയ്യാൻ സർക്കാർ ലൈസൻസികൾക്ക് ഒപ്പം നിൽക്കും: മന്ത്രി വി.എൻ വാസവൻ

ഏറ്റുമാനൂർ: കള്ള് ഷാപ്പ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിനു ലൈസൻസികൾക്ക് ഒപ്പം സംസ്ഥാന സർക്കാർ നിലകൊള്ളുമെന്ന് മന്ത്രി വി.എൻ.വാസവൻ , കോട്ടയം ജില്ലാ കള്ള് ഷാപ്പ് ലൈസൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും പ്രതിനിധി സമ്മേളനവു ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . സംസ്ഥാന പ്രസിഡന്റ് എം.എസ് . മോഹൻദാസ് കാഞ്ചന അധ്യക്ഷത വഹിച്ചു .

Advertisements

കള്ള് ഉൽപാദിപ്പിക്കുന്നതിനുള്ള വൃക്ഷങ്ങൾ ഇല്ലാത്ത സാഹചര്യ മറികടക്കുന്നതിനു ടോഡി ബോർഡിന്റെ കീഴിൽ സ്ഥലം ഏറ്റെടുത്ത് അത്യുൽപാദന ശേഷിയുള്ള തെങ്ങ് നട്ടുപിടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതായും ഇതിലൂടെ ഉൽപാദിപ്പിക്കുന്ന കള്ള് ഇടനിലക്കാരില്ലാതെ നേരിട്ട് ലൈസൻസികൾക്ക് എത്തിക്കുന്നതിനും നടപടി സ്വീകരിക്കും .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ വൃത്തിയുള്ള ഷാപ്പ് കെട്ടിടങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു . സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ആരിശ്ശേരി , സംസ്ഥാന ജോയിന്റ സെക്രട്ടറി ജയരാജ് എറണാകുളം ജില്ലാ സെക്രട്ടറി ടി.ഡി. രമേശൻ , അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല സംസ്ഥാന ട്രഷറർ ജഗന്നിവാസൻ ചേർപ്പുങ്കൽ ബോർഡ് അംഗം ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു .
ജില്ലാ ഭാരവാഹികളായി എം.എസ് . മോഹൻദാസ് കാണിൻ ( പ്രസിഡന്റ് ) , ടി.ഡി. ദേശ് ( സെക്രട്ടറി ) കിഷോർ കുമാർ ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles