‘അഗ്‌നിവീര്‍ നിര്‍ത്തലാക്കണം, ജാതി സെന്‍സസ് നടപ്പാക്കണം’; സഖ്യകക്ഷികളുടെ ആവശ്യങ്ങളില്‍ കുരുങ്ങി ബിജെപി

സര്‍ക്കാര്‍ രൂപീകരണത്തിനായി സഖ്യകക്ഷികള്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളില്‍ ബിജെപി ചര്‍ച്ച ആരംഭിച്ചു. പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ ജൂണ്‍ ഒമ്ബതിന് നടന്നേക്കുമെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. സ്പീക്കര്‍ സ്ഥാനമാണ് ടിഡിപി ചോദിക്കുന്നത്. എന്നാല്‍ ടിഡിപിക്ക് മന്ത്രിസഭയില്‍ രണ്ട് പ്രധാന വകുപ്പുകള്‍ നല്‍കി അനുനയിപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ജാതി സെന്‍സസ് നടപ്പാക്കണമെന്നും അഗ്‌നിവീര്‍ പദ്ധതി നിര്‍ത്തലാക്കണമെന്നുമാണ് ജെഡിയുവിന്റെ നിര്‍ദ്ദേശം. പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയുടെ പേര് ഇന്നലെ എന്‍ഡിഎ സഖ്യകക്ഷികള്‍ അംഗീകരിച്ചിരുന്നു. മോദിക്ക് പിന്തുണ നല്‍കുമെങ്കിലും സഖ്യകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ കുരുങ്ങിയിരിക്കുകയാണ് ബിജെപി. നാല് മന്ത്രിമാര്‍ വേണമെന്നാണ് ജെഡിയുവിന്റെ നിര്‍ദ്ദേശം.

Advertisements

റെയില്‍വേ, കൃഷി, ഗ്രാമവികസനം എന്നീ വകുപ്പുകളും ജെഡിയു നല്‍കിയ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറു മന്ത്രിമാരെ നല്‍കണം എന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആവശ്യം. ടിഡിപിക്ക് ധനകാര്യ മന്ത്രാലയത്തില്‍ താല്പര്യമുണ്ട്. സഹമന്ത്രി സ്ഥാനം നല്‍കി അനുനയിപ്പിക്കാനാണ് സാധ്യത. ഐടി, വാണിജ്യം, ട്രാന്‍സ്‌പോര്‍ട്ട് തുടങ്ങിയ വകുപ്പുകളും നായിഡുവിന്റെ ആവശ്യപ്പട്ടികയില്‍ ഉണ്ട്. എന്‍ഡിഎയില്‍ ഉറച്ചു നില്ക്കുകയാണെന്ന് ടിഡിപി വ്യക്തമാക്കിയിട്ടുണ്ട്. എച്ച്‌ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേല്‍, രാംദാസ് അതാവലെ തുടങ്ങിയ നേതാക്കളും എക്‌നാഥ് ഷിന്‍ഡെയുടെ ശിവസേനയും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിലെ സാഹചര്യത്തില്‍ അമിത് ഷാ ആഭ്യന്തരമന്ത്രിയാകുമോ എന്ന ചര്‍ച്ചകളും സജീവമാണ്. അതേസമയം, ബിഹാറിന് പ്രത്യേക സംസ്ഥാന പദവി നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി പറഞ്ഞു. അഗ്‌നിവീര്‍ പദ്ധതിയില്‍ പുനരാലോചന വേണം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെ പിന്തുണയ്ക്കും. ഏകീകൃത സിവില്‍ കോഡ് സങ്കീര്‍ണമായ വിഷയമാണെന്നും മുന്നണിയില്‍ വിശദമായ ചര്‍ച്ച നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Hot Topics

Related Articles