എസ്എഫ്‌ഐ കോട്ടയായ നാട്ടകം ഗവ.കോളേജിൽ നിന്ന് ഉയർന്നു വന്നത് കേന്ദ്രമന്ത്രി സ്ഥാനത്തേയ്ക്ക്; പി.സി തോമസിനും അൽഫോൺസ് കണ്ണന്താനത്തിനും ശേഷം കോട്ടയത്തിന് കേന്ദ്രമന്ത്രി..! കോട്ടയം കാണക്കാരി സ്വദേശി ജോർജ് കുര്യൻ കേന്ദ്രമന്ത്രിയാകുമ്പോൾ

കോട്ടയം: എസ്.എഫ്.ഐ അടക്കി വാഴുന്ന നാട്ടകം ഗവ.കോളേജിൽ എബിവിപി നേതാവായി വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ രാഷ്്ട്രീയത്തിൽ എത്തിയ, ജോർജ് കുര്യൻ ഇനി കേന്ദ്രമന്ത്രി..! പി.സി തോമസിനും അൽഫോൺസ് കണ്ണന്താനത്തിനും ശേഷം കോട്ടയത്ത് നിന്നും കേന്ദ്രമന്ത്രിയാകുന്ന രാഷ്ട്രീയക്കാരനായി മാറുകയാണ് ഇപ്പോൾ ജോർജ് കുര്യൻ. കാൽനൂറ്റാണ്ടിലേറെ ബിജെപിയിലെ ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ശബ്ദമായിരുന്നു ജോർജ് കുര്യൻ. ക്രൈസ്തവർക്ക് ബിജെപിയിൽ എന്താണ് കാര്യമെന്ന ചോദ്യത്തിന് മറുപടി നൽകിയാണ് ജോർജ് കുര്യൻ വളർന്നു വന്നത്. ഒറ്റയ്ക്കുള്ള പോരാട്ടത്തിനുള്ള അംഗീകാരം കൂടിയാണ് ഇപ്പോൾ ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന മന്ത്രിസ്ഥാനം.

Advertisements

നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായ ജോർജ് കുര്യൻ എബിവിപിയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്. നാട്ടകം ഗവ.കോളേജിലെ വിദ്യാഭ്യാസ കാലത്ത് സംഘടനാ പ്രവർത്തകനായ അദ്ദേഹം, അഭിഭാഷകനായതോടെ വിദ്യാർത്ഥി – യുവജന രംഗത്ത് കൂടുതൽ സജീവമായി മാറി. യുവമോർച്ചയുടെയും, ബിജെപിയുടെയും ജില്ലാ സംസ്ഥാന നേതൃനിരകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ബിജെപിയുടെ പഞ്ചായത്ത് തലം മുതൽ സംസ്ഥാന തലംവരെയുള്ള ചുമതലകൾ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 2019 ലെ പുതുപ്പള്ളി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി – എൻഡിഎ സ്ഥാനാർത്ഥിയായി ഇദ്ദേഹം മത്സരിച്ചിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരിക്കെയാണ് കഴിഞ്ഞ മോദി സർക്കാർ ഇദ്ദേഹത്തിന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ സ്ഥാനം നൽകിയത്. ക്യാബിനറ്റ് റാങ്കോടെയായിരുന്നു ഈ നിയമനം നൽകിയിരുന്നത്. എന്നാൽ, ബിജെപിയിലെ പുനസംഘടനയുടെ ഭാഗമായി മൂന്നു വർഷം മുൻപ് ഇദ്ദേഹത്തിന് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം നൽകിയതോടെ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ സ്ഥാനം രാജി വച്ചു. തുടർന്ന് പാർട്ടി പ്രവർത്തന രംഗത്ത് സജീവമായി തുടരുന്നതിനിടെയാണ് ഇപ്പോൾ കേന്ദ്രമന്ത്രിസഭയിലേയ്ക്കു വിളിയെത്തിയിരിക്കുന്നത്.

Hot Topics

Related Articles