കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചിയിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് കണ്ടത്തിലേയ്ക്ക് മറിഞ്ഞു: ഒരാൾക്ക് പരിക്ക്

കോട്ടയം: കോട്ടയം ചങ്ങനാശ്ശേരി പെരുമ്പനച്ചിയിൽ നിയന്ത്രണം നഷ്ടമായ പിക്കപ്പ് കണ്ടത്തിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ പിക്കപ്പ് വാൻ ഓടിച്ചയാൾക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 3.15നായിരുന്നു അപകടം. കറുകച്ചാൽ ഭാഗത്ത് നിന്നും ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്നു പിക്കപ്പ്. അമിത വേഗത്തിൽ എത്തിയ വാൻ സമീപ ജംഗ്ഷനിൽ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തിരുന്നതായി നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് പാഞ്ഞെത്തിയാണ് പെരുമ്പനച്ചി ഭാഗത്ത് പാടത്തേക്ക് വാൻ മറിഞ്ഞത്. അപകടത്തിൽപ്പെട്ടവരെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles