നാല് തലമുറകളുടെ കൂടിച്ചേരലിന്  വഴിയൊരുക്കി  ജൂനിയർ ടെക്നിക്കൽ സ്കൂൾ മുത്തോലിയുടെ പൂർവ്വ വിദ്യാർത്ഥി സംഗമം: മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു 

പാലാ : നാല് തലമുറകളുടെ കൂടിച്ചേരലിന് വഴിയൊരുക്കി മുത്തോലി ജൂനിയർ ടെക്നിക്കൽ സ്കൂൾ 1982-84  ബാച്ചിന്റെ പൂർവ്വ വിദ്യാർത്ഥി സംഗമം.  42 വർഷങ്ങൾക്കു മുമ്പ് ഒരേ ക്ലാസ്സിൽ പഠിച്ചവരിൽ  36 പേർ 16/06/2024  ഞായറാഴ്ച തങ്ങളുടെ കലാലയത്തിൽ വീണ്ടും ഒരുമിച്ചു കൂടി.  അന്നത്തെ വിദ്യാർത്ഥികൾ, പഠിപ്പിച്ച അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികളുടെ മക്കൾ, ഇവരിൽ  മൂന്നുപേരുടെ കൊച്ചുമക്കൾ എന്നിങ്ങനെ നാല് തലമുറകളാണ് ഇവിടെ സംഗമിച്ചത്.   

Advertisements

തലമുറകളെ കോർത്തിണക്കി നിലനിൽക്കുന്ന ഈ കൂട്ടായ്മ നാടിന് തന്നെ അഭിമാനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മാണി സി കാപ്പൻ എംഎൽഎ  ചൂണ്ടിക്കാട്ടി.  ഡോ. ടോണി ജോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വച്ച്  ഈ വർഷം സർവീസിൽ നിന്നും റിട്ടയർ ചെയ്ത ആന്റണി കെ സി, നടരാജസുന്ദരം വി എൻ, വേണുഗോപാൽ കെ എസ്, ജയകുമാർ എന്നിവർക്ക് അദ്ധ്യാപകരായ പ്രകാശ് എം വെട്ടം,  രാമചന്ദ്രൻ നായർ എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു.  സജി തോമസ് , ജോസഫ് മാനുവൽ   എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles