ഡാർക്ക് സർക്കിൾസ് അകറ്റാം; ഈ മാർഗങ്ങൾ ഒന്നു പരീക്ഷിക്കൂ…

ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് ഡാർക്ക് സർക്കിൾസ്. പല കാരണങ്ങൾ കൊണ്ട് കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകാം. അമിതമായി കംപ്യൂട്ടർ, മൊബെെൽ ഫോൺ എന്നിവ ഉപയോ​ഗിക്കുന്നതും കണ്ണുകൾക്ക് താഴേ കറുപ്പ് ഉണ്ടാകുന്നതിന് ഇടയാക്കും. ഡാർക്ക് സർക്കിൾസ് മാറാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില എളുപ്പവഴികൾ…

Advertisements

ഓറഞ്ച് ജ്യൂസ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ ഓറഞ്ച് ജ്യൂസ് കണ്ണിന് താഴെയുള്ള വൃത്തങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഓറഞ്ച് നീരും അൽപം ഗ്ലിസറിനും ചേർത്തതിന് ശേഷം കണ്ണിന് ചുറ്റും പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കോട്ടൺ തുണി കൊണ്ടോ പഞ്ഞി കൊണ്ടോ കണ്ണ് തുടയ്ക്കുക.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങിൻ്റെ നീര് റോസ് വാട്ടർ ചേർത്ത് കണ്ണിന് ചുറ്റും പുരട്ടുന്നതും ഏറെ നല്ലതാണ്. കറുത്ത പാട് മാറാൻ സഹായിക്കും.

തണുത്ത പാൽ

തണുത്ത പാൽ ഒരു പ്രകൃതിദത്ത ഐ ക്ലീനറാണ്. തണുത്ത പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തെ ലോലമാക്കും. പാലിലെ പൊട്ടാസ്യം ചർമ്മത്തെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാറാൻ കോട്ടൺ തുണി കൊണ്ട് പാലിൽ മുക്കിയ ശേഷം കണ്ണിന് ചുറ്റും പുരട്ടിയ ശേഷം മസാജ് ചെയ്യുക. ഇത് കറുപ്പകറ്റാൻ സഹായിക്കും. 

കറ്റാർവാഴ ജെൽ

കറ്റാർവാഴയുടെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ കണ്ണുകൾക്ക് ചുറ്റുമുള്ള കറുപ്പ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. കണ്ണുകൾക്ക് താഴെ കറ്റാർവാഴ ജെൽ പുരട്ടി മസാജ് ചെയ്യുക. ഇത് കറുപ്പ് അകറ്റുക മാത്രമല്ല നിറം വർദ്ധിപ്പിക്കുന്നതിനും സഹായിക്കും

Hot Topics

Related Articles