കേരളത്തിന് പുതിയ ഭീഷണിയായി പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നു; വരുന്നത് അതിശക്തമായ മഴ; അഞ്ചു ദിവസം തുടരും

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമഴ 5 ദിവസം തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. ചക്രവാതച്ചുഴിക്ക് പിന്നാലെ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കേരളത്തിലെ മഴ ഭീഷണി വർധിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഈ സാഹചര്യത്തില്‍ വിവിധ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles