ഭക്ഷണത്തിൽ ദിവസവും തക്കാളി ഉപയോഗിക്കുന്നവരാണോ നിങ്ങൾ ; എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം 

മലയാളികളുടെ ഭക്ഷണശീലങ്ങളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പച്ചക്കറിയാണ് തക്കാളി, സാമ്പാർ ആകട്ടെ, ബിരിയാണി ആകട്ടെ ഒട്ടുമിക്ക വിഭവങ്ങളിലും തക്കാളി ഒരു പ്രധാന ഘടകമാണ്, സൗന്ദര്യ വര്ധക വസ്തുവായും തക്കാളി അറിയപ്പെടുന്നുണ്ട്.എന്നാല് ഇത് ദിവസവും കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് നിങ്ങള്ക്കറിയാമോ?

Advertisements

തക്കാളി അസിഡിറ്റി ഉള്ളതാണ്, ഇത് ദൈനംദിന ഉപഭോഗത്തിന്, പ്രത്യേകിച്ച്‌ അസിഡിറ്റിക്ക് സാധ്യതയുള്ളവര് സ്ഥിരമായി കഴിക്കുന്നത് ദോഷകരമാണ്. അതേസമയം ഇത് പാചകം ചെയ്യുന്നത് അവയുടെ അസിഡിറ്റി അളവ് കുറയ്ക്കുന്നു.സലാഡുകളില് തക്കാളി ചേര്ത്ത് കഴിക്കുന്നവരാണെങ്കില് തക്കാളിയുടെ വിത്തുകള് നീക്കം ചെയ്ത് കഴിക്കുക. ഇതിലൂടെ നിങ്ങള്ക്ക് അസിഡിറ്റി കുറയ്ക്കാന് കഴിയും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തക്കാളി കൂടുതലായി കഴിക്കുന്ന പുരുഷന്മാര്ക്ക് പ്രോസ്റ്റേറ്റ് കാന്സര് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങള് കണ്ടെത്തിയിട്ടുണ്ട്.

എന്നാല് തക്കാളിയുടെ മിതമായ ഉപഭോഗം മെച്ചപ്പെട്ട ഹൃദയാരോഗ്യം, ഇന്ഫ്ളമേഷന് കുറയ്ക്കല് തുടങ്ങിയ ഗുണങ്ങള് നല്കും. മാത്രമല്ല, തക്കാളിയിലെ പോഷകങ്ങള് ന്യൂറോ ഡിജെനറേറ്റീവ് രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങള് തെളിയിച്ചിട്ടുണ്ട്. തിളങ്ങുന്ന ചര്മ്മത്തിന് തക്കാളി നീര് ചര്മ്മത്തില് പുരട്ടുന്നതും നല്ലതാണ്.

Hot Topics

Related Articles