കോട്ടയം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റുമാനൂർ 1-)o വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗത്തിൽ ബോബൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് വർക്കി ജോയ് പൂവംനിൽക്കുന്നതിൽ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ വിഎസ് വിശ്വനാഥൻ, നഗരസഭ പ്രഥമ ചെയർമാൻ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു ചെമ്മുണ്ടവള്ളി,ഷിജോ ലൂക്കോസ്, ജോബിൻ, ജസ്റ്റിൻ,ആദിത്യൻ,ജോൺ പൊൻമാങ്കൽ,ജിസെൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements