കുട്ടിയ്ക്കൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് കോൺസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ വാരാചരണവും പ്രതിഭാസംഗമവും നടന്നു.തിളക്കം 2024″ എന്ന പേരിൽഏന്തയാർ എസ്.എൻ.ഡി.പി ഹാളിൽ നടന്ന പരിപാടി ആന്റോ ആന്റണി എം.പി ഉൽഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിജോ കാരയ്ക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഹിളാ കോൺഗ്രസ് പ്രസിഡന്റ് അയിഷാ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ് മുഖ്യഥിതി ആയിരുന്നു. മനോജ് തണ്ടാടിയിൽ, ഗംഗാധരൻ കാപ്പിയിൽ എന്നിവർഎം.പി ആന്റോ ആന്റണിയിൽ നിന്നുംകോൺഗ്രസ് അംഗത്വം സ്വീകരിച്ചു. റെമിൻ രാജൻ,കെ.ആർ രാജി, അബ്ദു ആലസംപാട്ടിൽ, വി.എം ജോസഫ്, അൻസാരി മഠത്തിൽ, ജോസ് ഇടമന, ദേവസ്യാ കോട്ടപ്പറമ്പിൽ, കെ ഇ നജീബ്, സുഷ മുരളി, മനോജ് തണ്ടാടിയിൽ, ഗംഗാധരൻ കാപ്പിയിൽ, സൗമ്യ ഷെമീർ,അനു ഷിജു,കെ.എൻ വിനോദ്, ആൻസി അഗസ്റ്റീൻ, മായാ ജയേഷ്, റെജി വാര്യാമറ്റം, ശാന്താദായി ജയകുമാർ നൗഷാദ് ഓലിക്കപ്പാറ,സിയാദ് കൂട്ടിയ്ക്കൽ, നെബിൻ കെ തോമസ്, മുഹമ്മദ് സാദിഖ്, പി ജി ശിവദാസൻ,രവി കോളാശ്ശേരി,എന്നിവർ സംസാരിച്ചു