യുഎസിലെ കോടീശ്വരനായ പ്രമുഖ വ്യവസായിയി ഹോട്ടലിൽ നിന്ന് ചാടി ജീവനൊടുക്കി ; ജീവനൊടുക്കിയത് ഹോട്ടൽ മുറിയിൽ ആത്മഹത്യ കുറിപ്പ് വച്ച ശേഷം 

വാഷിംഗ്ടണ്‍: യുഎസിലെ പ്രമുഖ വ്യവസായിയും കോടീശ്വരനുമായ ജെയിംസ് മൈക്കല്‍ ക്ലിൻ (64) ഹോട്ടലിന്റെ ഇരുപതാം നിലയില്‍‌നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച രാവിലെ 10.15 ഓടെ മാൻഹറ്റനിലെ കിംബർലി ഹോട്ടലിലാണ് സംഭവം. ജെയിംസ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് ന്യൂയോർക്ക് പൊലീസ് അറിയിച്ചു. ഹോട്ടല്‍ മുറിയില്‍ ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചാണ് ജെയിംസ് താഴേക്ക് ചാടിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Advertisements

2000-ല്‍ ഫാൻഡാംഗോ സിനിമാ ടിക്കറ്റിങ് ബിസിനസ് ആരംഭിച്ചത് ജെയിംസാണ്. 2011ല്‍ ഈ കമ്ബനിയെ എൻബിസി യൂണിവേഴ്സലും വാർണർ ബ്രദേഴ്സും ഏറ്റെടുത്തിരുന്നു. പിന്നീട് തന്റെ ആക്രിറ്റീവ് കമ്ബനിയിലൂടെ അക്യുമെൻ, ഇൻഷുറോൻ, അക്കോലേഡ് എന്നിവ ജെയിംസ് സ്ഥാപിച്ചു. ഫാൻഡാംഗോയിലും നിക്ഷേപം നടത്തി. ഹെഡ്ജ് ഫണ്ട് ബ്രിജ്‌വാട്ടർ അസോസിയേറ്റ്‌സ് ഉള്‍പ്പെടെ നിരവധി ടെക് കമ്ബനികളും വെഞ്ച്വർ ക്യാപിറ്റല്‍ ബിസിനസുകളും ജെയിംസിനുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോർണല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദം നേടിയ ശേഷം ഹാർവഡ് ബിസിനസ് സ്കൂളില്‍നിന്ന് എംബിഎയും കരസ്തമാക്കിയിട്ടുണ്ട്. പമേല ബി.ക്ലൈനാണ് ഭാര്യ. ആറ് മക്കളാണ് ഇവർക്കുള്ളത്. 20 ദശലക്ഷം ഡോളറിലധികം ചെലവഴിച്ച്‌ 2020ല്‍ ദമ്ബതികള്‍ നിർമിച്ച 5 കിടപ്പുമുറികളുള്ള പാം ബീച്ച്‌ വീട് വലിയ വാർത്തയായിരുന്നു. ജെയിംസ് മൈക്കലിന്‍റെ ആത്മഹത്യക്കുറിപ്പ് പൊലീസ് പരിശോധിച്ച്‌ വരികയാണ്. വിശദമായ അന്വേഷണം നടക്കുകയാണെന്നും മരണകാരണം ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നുമാണ് പൊലീസ് പറയുന്നത്.

Hot Topics

Related Articles