തണലായ് ഉമ്മൻ ചാണ്ടി : അനുസ്മരണ യോഗവും ബസ് കാത്തിരിപ്പ് കേന്ദ്ര ഉദ്ഘാടനവും

തിരുവല്ല : കേരളത്തിന്റെ ജനകീയ നേതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവർഷത്തിൽ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ യോഗം നടത്തി.
നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ച അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ. അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. തണലായ് ഉമ്മൻ ചാണ്ടി പദ്ധതിയുടെ ഭാഗമായി വിലാപയാത്ര കടന്നു പോയ എം സി റോഡരികിൽ തിരുവല്ല ഹെഡ് പോസ്റ്റ്‌ ഓഫിസ് ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച് നാടിനു സമർപ്പിച്ചു.

Advertisements

ഡി. സി. സി ജനറൽ സെക്രട്ടറിമാരായ അഡ്വ. സതീഷ് ചാത്തങ്കരി, എബ്രഹാം കുന്നുകണ്ടത്തിൽ, ജേക്കബ് പി ചെറിയാൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജയ് ഇന്ദുചൂഡൻ, സംസ്ഥാന സെക്രട്ടറിമാരായ അഖിൽ ഓമനക്കുട്ടൻ, ജിജോ ചെറിയാൻ, മഹിളാ കോൺഗ്രസ്‌ ഭാരവാഹികൾ ജെസി മോഹൻ, ശില്പ സൂസൻ തോമസ്, കോൺഗ്രസ്‌ നേതാക്കൾ ആർ ജയകുമാർ, വിശാഖ് വെൺപാല, ബിനു വി ഈപ്പൻ, രതീഷ് പാലിയിൽ, സുരേഷ് ജി പുത്തൻപുരക്കൽ, ജില്ലാ ഭാരവാഹികൾ ജിബിൻ കാലായിൽ, ആദർശ് സുധാകരൻ, അഡ്വ. ബ്രൈറ്റ് കുര്യൻ, അരുൺ പി അച്ചൻകുഞ്ഞ്, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി ടോണി ഇട്ടി, കോൺഗ്രസ്‌ ഭാരവാഹികൾ കെ പി രഘുകുമാർ, അലക്സ്‌ പൂത്തുപ്പള്ളി, ശ്രീകാന്ത് ജി, പീതാംബര ദാസ്, ജോൺസൺ വെൺപാല, ജേക്കബ് വർഗീസ്, ബെന്നി സ്‌കറിയ, പോൾ തോമസ്, സോമൻ ജോർജ്, മനോജ്‌ കവിയൂർ, യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ശ്രീജിത്ത്‌ തുളസിദാസ്, ഫിലിപ്പ് വർഗീസ്, സിജോ വർഗീസ്, ശ്രീനാഥ് പി പി, ലിജോ പുളിമ്പളിൽ, അഡ്വ. രേഷ്മ രാജേശ്വരി, ഈപ്പൻ ചാക്കോ, ജെയ്സൺ പടിയറ, നിതീഷ് നിരണം, മുന്ന വസിഷ്ടൻ, എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles