ചെവിയിൽ വെടി കൊണ്ടതിനു പിന്നാലെ ട്രമ്പ് വീണ്ടും പൊതുവേദിയിൽ; വധശ്രമത്തെ അതിജീവിച്ച് പോരാട്ട രംഗത്ത് സജീവം

മിഷിഗൻ: വധശ്രമത്തെ അതിജീവിച്ചതിന് ശേഷം ഇതാദ്യമായി തിരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പങ്കെടുത്ത് യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മിഷിഗനിലെ ഗ്രാൻഡ് റാപിഡ്‌സിലാണ് ട്രംപ് പ്രചാരണത്തോടനുബന്ധിച്ച് ജനങ്ങളോട് സംവദിച്ചത്. ജനാധിപത്യത്തിന് വേണ്ടി താൻ വെടിയുണ്ടയേറ്റ് വാങ്ങിയെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തിനുശേഷം അമേരിക്കക്കാർ നൽകിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നേരത്തേ അദ്ദേഹം നന്ദി പറഞ്ഞിരുന്നു.

Advertisements

താൻ ജനാധിപത്യത്തിന് ഭീഷണിയാണെന്ന് അവർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ കഴിഞ്ഞയാഴ്ച ജനാധിപത്യത്തിനായി ഞാൻ ഒരു വെടിയുണ്ടയേറ്റു വാങ്ങി. – ട്രംപ് പറഞ്ഞു. സംഭവം ഭയാനകമാണെന്നും ഇത്തരമൊന്നിലൂടെ വീണ്ടും കടന്നുപോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂലൈ 13 ന് പെൻസിൽവേനിയയിൽ നടന്ന പ്രചാരണത്തിനിടെയാണ് വലതുചെവിയിൽ ട്രംപിന് വെടിയേറ്റത്. ശേഷം, ചെവിയിലും മുഖത്തും ചോരപുരണ്ട ട്രംപ് മുഷ്ടിയുയർത്തി ‘പോരാടൂ’ എന്ന് പറഞ്ഞാണ് വേദിവിട്ടത്. ചികിത്സയിലായതിനാൽ മിൽവോക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ ദേശീയസമ്മേളനത്തിൽ വ്യാഴാഴ്ചയേ പങ്കെടുക്കൂ എന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ചൊവ്വാഴ്ച തന്നെ ചെവിയിൽ ബാൻഡേജ് ധരിച്ച് ട്രംപ് സമ്മേളനത്തിനെത്തിയിരുന്നു. മൂന്നുദിവസും അവിടെ ചെലവിടുകയും ചെയ്തു. ഇതിന് പിന്നാലെ ഇപ്പോൾ തിരഞ്ഞെടുപ്പ് റാലികളിലും സജീവമായിരിക്കുകയാണ് ട്രംപ്.

അതിനിടെ, ട്രംപിനെ വധിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയംഗവും 20-കാരനുമായ തോമസ് മാത്യു ക്രൂക്കിനെ പ്രേരിപ്പിച്ചതെന്തെന്ന് കണ്ടെത്താൻ എഫ്.ബി.ഐ.ക്കോ മറ്റ് അന്വേഷണ ഏജൻസികൾക്കോ സാധിച്ചിട്ടില്ല.

Hot Topics

Related Articles