കോട്ടയം :’സംഗീത ചികിത്സ ശാരീരിക മാനസിക ആരോഗ്യത്തിന് ‘ എന്ന വിഷയത്തെ ആസ്പദമാക്കി വേൾഡ് പീസ് മിഷൻ ചെയർമാനും മ്യൂസിക് ഡയറക്ടറുമായ ഡോ. സണ്ണി സ്റ്റീഫൻ രചിച്ച പുസ്തകം നാളെ ജൂലൈ 26 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് പ്രകാശനം ചെയ്യും. പ്രശസ്ത സിനിമ സംവിധായകൻ കവിയൂർ ശിവപ്രസാദ് കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമൂവലിന് കൈമാറും. കോട്ടയം കുടമാളൂർ കിംസ് ആശുപത്രിക്ക് സമീപമുള്ള പീസ് ഗാർഡനിലെ വേൾഡ് പീസ് മിഷൻ ഓഫീസിലാണ് ചടങ്ങുകൾ നടക്കുക
Advertisements