ചങ്ങനാശേരി മതുമൂല കവലയിൽ സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെ എസ് ആർ റ്റി സി ബസ്സിന്റെ പുറകിൽ കാർ ഇടിച്ചു കയറി

ചങ്ങനാശേരി: ബസ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന കെ എസ് ആർ റ്റി സി വേണാട് ഓർഡിനറി ബസ്സിന്റെ പുറകിൽ കാർ ഇടിച്ചു കയറി . ജൂലൈ 25 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് ആണ് അപകടം നടന്നത്.അച്ചനും മകളും ആയിരുന്നു തിരുവല്ല രജിസ്ട്രേഷനിലുള്ള ഫോർഡ് ടൈറ്റാനിയം കാറിലുണ്ടായിരുന്നത് . ശക്തിയായി ബസിന്റെ പിൻഭാഗത്ത് ഇടിച്ചു കയറിയ കാറിന്റ മുൻ വശം പൂർണമായും തകർന്നു . കാറോടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്. നിസ്സാര പരുക്കുകൾ മാത്രമാണ് രണ്ടു പേർക്കും ഉള്ളത്.

Advertisements

Hot Topics

Related Articles