ലോകത്ത് ഏറ്റവും ശക്തമായ പാസ്‌പോർട്ട് സിംഗപ്പൂരിലേത്; ഏറ്റവും പിന്നിൽ അഫ്ഗാനിസ്ഥാൻ

സിംഗപ്പൂർ സിറ്റി: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി സിംഗപ്പൂർ. ലണ്ടൻ ആസ്ഥാനമായുള്ള ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് ഇമിഗ്രേഷൻ കൺസൾട്ടൻസി പുറത്തുവിട്ട പാസ്പോർട്ട് ഇൻഡെക്‌സ് പ്രകാരമാണ് സിംഗപ്പൂർ ഒന്നാം സ്ഥാനത്തെത്തിയത്. സിംഗപ്പൂർ പാസ്പോർട്ട് ഉടമകൾക്ക് ആഗോളതലത്തിൽ 195 ഇടങ്ങളിൽ വിസയില്ലാതെ പ്രവേശിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് രണ്ടാം സ്ഥാനം. ഓസ്ട്രിയ, ഫിൻലൻഡ്, അയർലൻഡ്, ലക്‌സംബർഗ്, നെതർലൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവ മൂന്നാം സ്ഥാനവും നേടി. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ കണക്ക് പ്രകാരമുള്ള 199 പാസ്പോർട്ടുകളെയും 227 ട്രാവൽ ഡെസ്റ്റിനേഷനുകളെയും അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. പട്ടികയിൽ 82 -ാം സ്ഥാനത്താണ് ഇന്ത്യ. 58 ഇടങ്ങളിലേക്ക് ഇന്ത്യൻ പാസ്പോർട്ടിന് വിസയില്ലാതെ പ്രവേശിക്കാം. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നിൽ. യു.കെ നാലാം സ്ഥാനത്തും യു.എസ് എട്ടാം സ്ഥാനത്തുമാണ്.

Advertisements

Hot Topics

Related Articles