കോട്ടയം : ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരളാ സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാനും കോട്ടയം ജില്ലാ ബ്രാഞ്ച് ചെയർമാനും ആയിരുന്ന അഡ്വ. സുനിൽ സി കുര്യൻ അനുസ്‌മരണം ജൂനിയർ റെഡ് ക്രോസ് കേഡറ്റുകളുടെ ലീഡേഴ്സ് സെമിനാർ, ജൂനിയർ റെഡ് ക്രോസ് സംസ്ഥാന അവാർഡ് ദാനം എന്നിവ ഇന്ന് 2024 ജൂലൈ 27 ശനി രാവിലെ 10 മണിക്ക് കോട്ടയം നാഗമ്പടത്തുള്ള റെഡ് ക്രോസ് ടവർ ഹാളിൽ വച്ച് നടന്നു. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് ചെയർമാൻ ജോബി തോമസ് അധ്യക്ഷത വഹിച്ച യോഗം ബഹു. കേരള വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻ കുട്ടി ഉദ്ഘാടന കർമ്മം നിർവഹിച്ചു. കോട്ടയം റെഡ് ക്രോസ് ടവറിലെ രണ്ടാം നിലയിലുള്ള ഹാളിന് അഡ്വ. സുനിൽ സി കുര്യൻ സ്മാരക ഹാൾ എന്ന് നാമകരണം ചെയ്യുന്ന ചടങ്ങും, ജൂനിയർ റെഡ് ക്രോസ് സംസ്ഥാന അവാർഡ് ദാനവും മന്ത്രി നിർവഹിച്ചു.
അഡ്വ .സുനിൽ സി കുര്യൻ്റെ ഫോട്ടോ അനാച്ഛാ ദനം അദ്ദേഹത്തിൻ്റെ പത്നിയും പ്രമുഖ നർത്തകിയുമായ ഡോ.നീനാ പ്രസാദ് നിർവഹിച്ചു. മീനച്ചിലാർ, മീനന്തറയാർ, കൊടൂരാർ പുനർ സംയോ ജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽ കുമാർ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരളാ സ്റ്റേറ്റ് ബ്രാഞ്ച് ചെയർമാൻ, അഡ്വ. കെ.രാധാ കൃഷ്ണൻ, ബഹു. കോട്ടയം ഡി.ഡി.ഇ. സുബിൻ പോൾ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം ജില്ലാ ബ്രാഞ്ച് വൈസ് ചെയർമാൻ കെ.എ സ്.സുമേഷ്, ജൂനിയർ റെഡ് ക്രോസ് കോട്ടയം റവന്യൂ ജില്ലാ കോ-ഓർഡി നേറ്റർ ബിനു.കെ. പവിത്രൻ, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോട്ടയം താലൂക്ക് ബ്രാഞ്ച് ചെയർമാൻ, വി.എ.മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.