വണ്ടിപ്പെരിയാറിൽ ഓട്ടോറിക്ഷ ഇടിച്ച് വയോധികനായ കാൽ നടക്കാരന് ദാരുണാന്ത്യം

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ  ഓട്ടോറിക്ഷ ഇടിച്ച് വയോധികൻ മരിച്ചു. വണ്ടിപ്പെരിയാർ മൗണ്ട് എസ്റ്റേറ്റ് തമ്പി 65 ആണ് ഓട്ടോറിക്ഷ ഇടിച്ച് മരണപ്പെട്ടത്. വണ്ടിപ്പെരിയാർ കക്കി കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. നടന്നു വരികയായിരുന്ന തമ്പി എന്ന വയോധികനെ  വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ ഇടിച്ചുതെറിപ്പിക്കുക ആയിരുന്നു.  

Advertisements

ഇടിയുടെ ആഘാതത്തിൽ മുഖത്തും കൈയ്ക്കും കാലിനും പരിക്കേറ്റ തമ്പി  തൽക്ഷണം മരിച്ചു. മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് ഡ്രൈവർ ജയകുമാറിന്റെ  പിതാവാണ് മരണപ്പെട്ട തമ്പി.

Hot Topics

Related Articles