കോട്ടയം ജില്ലയിലെ വിവിധ ശ്രീനാരായണ ഗുരുദേവ ക്ഷേത്രങ്ങളിലും എസ്എൻഡിപി ശാഖാ യോഗങ്ങളിലും ഗുരുദേവ ജയന്തി ആഘോഷം നടക്കും 

കുമ്മണൂർ: എസ്.എൻ.ഡി.പി യോഗം 1135ാം നമ്പർ കുമ്മണ്ണൂർ ശാഖയിൽ 170ാമത് ശ്രീനാരായണ ജയന്തി ആഘോഷം ഇന്ന് നടക്കും. ഉഷസിന് വിശേഷാൽ പൂജകൾ, വിനോദ് തന്ത്രി കാർമികത്വം വഹിക്കും. 9ന് ശാഖാ പ്രസിഡന്റ് കെ.കെ വിജയകുമാർ പതാകഉയർത്തും. 9.30ന് മീനച്ചിൽ യൂണിയന വൈസ് ചെയർമാൻ എ.ഡി സജീവ് വയലാ ജയന്തി സന്ദേശം നൽകും. 10ന് രതീഷ് ബി.നായർ ആത്മീയ പ്രഭാഷണം നടത്തും. 12ന് പ്രസാദമൂട്ട്, മൂന്ന് മുതൽ വിവിധ കലാകായിക മത്സരങ്ങൾ, വൈകുന്നേരം 6ന് ദീപാരാധന, ഭജന, പ്രസാദവിതരണം. എസ്.എൻ.ഡി.പി യോഗം 5697ാം നമ്പർ ചാത്തൻതറ ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ  ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 5.30ന് പ്രഭാതഭേരി, 6ന് ഗുരുപൂജ, 7.30ന് ശാഖാ പ്രസിഡന്റ് പി.എൻ സുകുമാരൻ പതാക ഉയർത്തും. 9.30ന് സമൂഹപ്രാർത്ഥന, 11.30ന് സർവ്വൈശ്വര്യപൂജ, 12ന് യൂണിയൻ കൗൺസിലർ അനൂപ് രാജു ഗുരുദേവ സന്ദേശം നൽകും. ഉച്ചയ്ക്ക് 1ന് സമൂഹസദ്യ. എസ്.എൻ.ഡി.പി യോഗം 149ാം നമ്പർ അരീപ്പറമ്പ് ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. ക്ഷേത്രം മേൽശാന്തി അരുൺശാന്തി എസ്.എൻപുരം മുഖ്യകാർമികത്വം വഹിക്കും. തിരുഅവതാരപൂജ, മഹാഗുരു പൂജ, സമൂഹപ്രാർത്ഥന, ചതയദിനാഘോഷയാത്ര, മഹാപ്രസാദമൂട്ട് എന്നിവ നടക്കും.  എസ്.എൻ.ഡി.പി യോഗം 6020ാം നമ്പർ  കൊങ്ങാണ്ടൂർ ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും 10ാമത് പ്രതിഷ്ഠാ വാർഷികവും ഇന്ന് നടക്കും. രാവിലെ 4.30ന് ചതയദീപം തെളിയിക്കൽ, തുടർന്ന് പതാക ഉയർത്തൽ, ലളിതാസഹസ്രനാമം, ഭാഗവതപാരായണം, ഗുരുപുഷ്പാഞ്ജലി, ചതയദിനസദ്യ, ഘോഷയാത്ര എന്നിവ നടക്കും. അമയന്നൂർ ഗോപി ചതയദിന സന്ദേശം നൽകും. സമൂഹപ്രാർത്ഥന, പായസദാനം. ശാഖാ പ്രസിഡന്റ് പി.ആർ വിജയന്റെ അദ്ധ്യക്ഷതയിൽ പൊതുസമ്മേളനം നടക്കും. യോഗം ഡയറക്ടർ ബോർഡ് അംഗം അഡ്വ.കെ.എ പ്രസാദ് മുഖ്യാതിഥിയാകും. തുടർന്ന് വിദ്യാഭ്യാസ അവാർഡ് ദാനവും നടക്കും. എസ്.എൻ.ഡി.പി യോഗം 325ാം നമ്പർ പായിപ്പാട് ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 5ന് ഗുരുദേവ സുപ്രഭാതം, 5.15ന് നിർമ്മാല്യദർശനം, 6ന് മഹാഗണപതിഹോമം ക്ഷേത്രം മേൽശാന്തി അമ്പാടി ശാന്തി മുഖ്യകാർമികത്വം വഹിക്കും. 7ന് പതാകഉയർത്തൽ, 8ന് സമൂഹപ്രാർത്ഥന, 9ന് ഗുരുപൂജ, 10.30ന് പി.എം.എ സലാം മുസ്ലിയാർ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 1ന് ചതയദിനസദ്യ, 2ന് ചതയദിന ഘോഷയാത്ര, വൈകിട്ട് 6ന് വിശേഷാൽ ഗുരുപൂജ, സമൂഹപ്രാർത്ഥന. എസ്.എൻ.ഡി.പി യോഗം 5736ാം നമ്പർ ഗാന്ധിനഗർ ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 6ന് നടതുറക്കൽ, 9ന് ഗുരുദേവകൃതികൾ പാരായണം, 10.30ന് സമൂഹപ്രാർത്ഥന, 11.30ന് സമ്മേളനം കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ശാന്തമ്മ ബാലകൃഷ്ണൻ അദ്ധ്യക്ഷതവഹിക്കും. കോട്ടയം യൂണിയൻ കൗൺസിലർ പി.അനിൽകുമാർ ചതയദിന സന്ദേശം നൽകും. ഡോ.സന്തോഷ് കുമാർ, എം.കെ ബാലകൃഷ്ണൻ, ശൈലജ ഷാജി, അനിത ശ്രീനിവാസൻ, കൃഷ്ണ അരുൺ, കുഞ്ഞമ്മ വേലായുധൻ, ശുഭ അനിൽ, അഞ്ജന അജിമോൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി അജിമോൻ തടത്തിൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് അരുൺ ഭാസ്‌ക്കരൻ നന്ദിയും പറയും. 12ന് മഹാഗുരുപൂജ, 12.15ന് ഗുരുദേവ പ്രഭാഷണം, 12.30ന് പ്രസാദവിതരണം, 1.30ന് ചതയസദ്യ, പായസ വിതരണം.   എസ്.എൻ.ഡി.പി യോഗം ഏറ്റുമാനൂർ ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 7ന് നടതുറക്കൽ, 7.30ന് വനിതാസംഘം ശാഖാ പ്രസിഡന്റ് ഷീബ സുരേഷ്  ചിറയിൽ ഭദ്രദീപം തെളിയിക്കും. ശാഖാ പ്രസിഡന്റ് പി.എൻ ശ്രീനിവാസൻ പതാക ഉയർത്തും. 10.15ന് ഗുരുദേവ ഗീതാലാപനം, 11ന് വാഹനഘോഷയാത്ര, 12ന് പ്രാർത്ഥനാ സമർപ്പണം, 12.30ന് പ്രസാദം ഊട്ട്, 3.30ന് ചതയദിനഘോഷയാത്ര ആരംഭം. ഗുരുദേവ പ്രസാദം ഓഡിറ്റോറിയത്തിന് സമീപത്ത് നിന്നും ആരഭിച്ച് 5.30ന് ഗുരുദേവ ക്ഷേത്രത്തിൽ സമാപിക്കും. തുടർന്ന് ലഘുഭക്ഷണ വിതരണം. വൈകുന്നേരം 6ന് ചതയദിനസാംസ്‌കാരിക സമ്മേളനം ശ്രീനാരായണ നഗറിൽ നടക്കും. സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.എൻ ശ്രീനിവാസൻ അദ്ധ്യക്ഷതവഹിക്കും. കോട്ടയം യൂണിയൻ സെക്രട്ടറി ആർ.രാജീവ് മുഖ്യപ്രഭാഷണവും ചതയദിന സന്ദേശവും നൽകും. ദിലീപ് കുമാർ കൈപ്പുഴ, ഇന്ദിരാ രാജപ്പൻ, എം.എസ് സുമോദ്, ഡോ.എസ്.അനിൽ പി.ജി സോമൻ എന്നിവർ പങ്കെടുക്കും. രാജപ്പൻ മുത്തുചിപ്പി രചിച്ച ഗുരുദേവന്റെ അഗ്നിഹോമമന്ത്ര വ്യാഖ്യാനങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം യൂണിയൻ പ്രസിഡന്റ് എം.മധു നിർവഹിക്കും. ചങ്ങിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും ക്ഷേമപെൻഷനുകളും വിതരണം ചെയ്യും. ശാഖാ സെക്രട്ടറി എ.കെ റെജികുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എം.എൻ സജി നന്ദിയും പറയും.  എസ്.എൻ.ഡി.പി യോഗം 1538ാം നമ്പർ ഇടകടത്തി ശാഖ ഗുരുദേവ ക്ഷേത്രത്തിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി  ദിനാഘോഷം ഇന്ന്. ഗുരുപൂജ, സമൂഹ പ്രാത്ഥന,സമൂഹസദ്യ എന്നിവയും  നടക്കും.  എസ്.എൻ.ഡി.പി യോഗം 32ാം നമ്പർ കിളിരൂർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 6ന് ക്ഷേത്രം മേൽശാന്തി ഹരി ശാന്തി ഭദ്രദീപം തെളിയിക്കും. 6.10 ന് ഗുരുദേവകൃതികളുടെ ആലാപനം, 6.30ന് ഗണപതിഹോമം, 7.30ന് ശാഖാ പ്രസിഡന്റ് എ.കെ മോഹനൻ അടിവാക്കൽ പതാക ഉയർത്തും. 10 ന് മാറംവേലിയിൽ നിന്ന് ചതയഘോഷയാത്ര, 12.30 ന് മഹാഗുരുപൂജ, 1 ന് പിറന്നാൾ സദ്യ. വൈകിട്ട് 6.45 ന് വിശേഷാൽ ദീപാരാധന.

Advertisements

എസ്.എൻ.ഡി.പി യോഗം 62ാം നമ്പർ തൃക്കോതമംഗലം ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 5.30ന് നടതുറക്കൽ, 6ന് അരുൺ ശാന്തിയുടെ കാർമികത്വത്തിൽ അവതാരപൂജ, 7ന് നിവേദ്യസമർപ്പണം, 8.30ന് ഗുരുഭാഗവത പാരായണം, 9ന് ചതയദിന ഇരുചക്ര വിളംബര വാഹനഘോഷയാത്ര എസ്.എൻ ആർട്ട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ. തൃക്കോതമംഗലം ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് സ്വീകരണം ഏറ്റുവാങ്ങി ഗുരുദേവ ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. 12ന് ചതയപൂജ, 12.15ന് മഹാഗുരുപൂജ, 3.30ന് വർണ്ണപ്പകിട്ടാർന്ന ചതയദിന ഘോഷയാത്ര, 5.45ന് വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് നിർവഹിക്കും. ശാഖാ പ്രസിഡന്റ് വി.എ ഷാജി അദ്ധ്യക്ഷത വഹിക്കും. പുതുപ്പള്ളി പഞ്ചായത്തിൽ ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് നേടിയ യൂണിയൻ കമ്മറ്റി അംഗം സി.വി ഗോപാലകൃഷ്ണൻ ചീരംകുളത്തിനെ ആദരിക്കും. ശാഖാ സെക്രട്ടറി പി.കെ മുരളി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എം.കെ ഗോപിദാസ് നന്ദിയും പറയും. വൈകുന്നേരം 6ന് സമൂഹപ്രാർത്ഥന, 6.30ന് ദീപാരാധന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എസ്.എൻ.ഡി.പി യോഗം 2901ാം നമ്പർ പുതുപ്പള്ളിപ്പടവ് ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 7.30ന് ശാഖാ പ്രസിഡന്റ് എം.എസ് സുരേഷ് പതാക ഉയർത്തും. 7.45ന് ഗുരുദേവ ഭാഗവതപാരായണം, 8ന് ചതയദിന പ്രത്യേകപൂജകൾ, 9ന് ചതയദിന ഘോഷയാത്ര, 12ന് ജയന്തി മഹാസമ്മേളനം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് എം.എസ് സുരേഷ് അദ്ധ്യക്ഷത വഹിക്കും. നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് വിദ്യാഭ്യാസ ക്യാഷ് അവാർഡ് വിതരണം ചെയ്യും. അനിരുദ്ധൻ ശാന്തി കോട്ടയം ചതയദിന സന്ദേശം നൽകും. നിയുക്ത യൂണിയൻ കമ്മിറ്റി അംഗം ടി.ആർ ഉണ്ണിക്കൃഷ്ണൻ ആട്ടിൻകുട്ടി വിതരണം നിർവഹിക്കും. വനിതാസംഘം പ്രസിഡന്റ് ശോഭന ശശീന്ദ്രൻ പ്രസംഗം നടത്തും. കെ.കെ കുമാരി, സി.ജി ദിവാകരൻ, ശരണ്യ ശ്യാം, മായ പ്രകാശ്, ദിവ്യ എസ്.മോഹൻ, പാർവ്വതി ഉണ്ണിക്കൃഷ്ണൻ, അഞ്ജലി അജി, പി.എസ് ആദിത്യൻ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി അജി തൊട്ടിക്കൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് സി.ജി സുകുമാരൻ നന്ദിയും പറയും. തുടർന്ന് 1ന് ഗുരുപൂജ, 1.10ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന.

ശിവഗിരിമഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് കുറിച്ചി അദ്വൈതവിദ്യാശ്രമത്തിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന്  നടക്കും. രാവിലെ 4.30ന് ശാന്തിഹവനം, 5.30ന് വിശേഷാൽ ഗുരുപൂജ, 6.15ന് തിരുവവാതരപൂജ, 7.30ന് പതാക ഉയർത്തൽ, 9.30ന് ജയന്തി സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സ്വാമി വിശാലാനന്ദ അദ്ധ്യക്ഷത വഹിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എൻ.ഡി ശ്രീകുമാർ, ടി.എസ് സലിം, കുറിച്ചി സദൻ എന്നിവർ പങ്കെടുക്കും. പി.എസ് കൃഷ്ണൻകുട്ടി സ്വാഗതവും ഗിരിജമ്മ രാജേന്ദ്രൻ നന്ദിയും പറയും. 21 മുതൽ സെ്ര്രപംബർ 10 വരെ പ്രബോധനം നടക്കും. സെ്ര്രപംബർ 11 മുതൽ 20 വരെ പ്രഭാഷണം നടക്കും. സെ്ര്രപംബർ 20ന് സമാപന സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷത വഹിക്കും. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, കോട്ടയം ജില്ലാ ഗുരുധർമ്മ പ്രചരണസഭ പ്രസിഡന്റ് സോഫി വാസുദേവൻ എന്നിവർ പങ്കെടുക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും പ്രസാദ് കൂരോപ്പട നന്ദിയും പറയും. തുടർന്ന് 8.30ന് അന്നദാനം.

എസ്.എൻ.ഡി.പി യോഗം 32ാം നമ്പർ കിളിരൂർ ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 6ന് ക്ഷേത്രം മേൽശാന്തി ഹരി ശാന്തി ഭദ്രദീപം തെളിയിക്കും. 6.10 ന് ഗുരുദേവകൃതികളുടെ ആലാപനം, 6.30ന് ഗണപതിഹോമം, 7.30ന് ശാഖാ പ്രസിഡന്റ് എ.കെ മോഹനൻ അടിവാക്കൽ പതാക ഉയർത്തും. 10 ന് മാറംവേലിയിൽ നിന്ന് ചതയഘോഷയാത്ര, 12.30 ന് മഹാഗുരുപൂജ, 1 ന് പിറന്നാൾ സദ്യ. വൈകിട്ട് 6.45 ന് വിശേഷാൽ ദീപാരാധന.

എസ്.എൻ.ഡി.പി യോഗം 501ാം നമ്പർ മാങ്ങാനം ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 6ന് ഗുരുപൂജ, 7ന് വിശേഷാൽപൂജകൾ, 7.30ന് ഗുരുദേവ ഭാഗവതപാരായണം, 9ന് ചതയദിന ധ്യാനം, പ്രാർത്ഥന, ജപം, 9.45ന് തൃപ്പാദ കാണിക്ക സമർപ്പണം, 10ന് സാംസ്‌കാരിക സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നിർവഹിക്കും. ശാഖാ പ്രസിഡന്റ് എം.ബി അനീഷ് അദ്ധ്യക്ഷത വഹിക്കും. കോട്ടയം യൂണിയൻ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് ലിനീഷ് ടി.ആക്കളം സമ്മാനദാനം നിർവഹിക്കും. വനിതാസംഘം യൂണിയൻ കൗൺസിലർ സൗമ്യ സലിൽ വിദ്യാഭ്യാസ ധനസഹായ വിതരണം നിർവഹിക്കും. എം.എസ് രതീഷ് കുമാർ, വാസിനി സുബാഷ്, ഷൈനി സുരേന്ദ്രൻ, അതുൻ പ്രദീപ്, അരുൺ സി.അപ്പു എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി സലിൽ കല്ലുപുരയ്ക്കൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.കെ അജി നന്ദിയും പറയും. 12ന് സമൂഹപ്രാർത്ഥന, 12.30ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30ന് ഗുരുപൂജ, താലം എതിരേൽപ്പ്, 6ന് സാംസ്‌കാരിക ഘോഷയാത്ര,അത്താഴപൂജ.

എസ്.എൻ.ഡി.പി യോഗം 267ാം ചെങ്ങളം വടക്ക് ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 7ന് ഗുരുദേവകൃതികളുടെ പാരായണം, 10ന് ചതയദിന പ്രാർത്ഥനായാത്ര, 11.30ന് ചതയദിന സമ്മേളനം കോട്ടയം യൂണിയൻ കൗൺസിലർ പി.കെ സഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സി.ജെ സതീഷ് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം എം.എസ് സുമോദ് നിർവഹിക്കും. യൂണിയൻ കമ്മറ്റിഅംഗം ബി.എസ് സമീർ മികച്ച കുടുംബയോഗത്തിനുള്ള സമ്മാനദാനം നിർവഹിക്കും. മോളമ്മ റെജിമോൻ, ഷാനോ ശശിധർ, അദ്വൈത് സതീഷ് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി ബിനു കമ്പിയിൽ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് എം.എം റെജിമോൻ നന്ദിയും പറയും. തുടർന്ന് ചതയസദ്യ.

എസ്. എൻ. ഡി. പി യോഗം 4999ാം നമ്പർ ചോലത്തടം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 5.30ന് നടതുറക്കൽ, 7ന് മഹാഗണപതിഹോമം, 10ന് ഘോഷയാത്ര, 11ന് സുഷമ സുരേന്ദ്രൻ മരുതാനി ഗുരുദേവ പ്രഭാഷണം നടത്തും. 12.30ന് മഹാഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഉച്ചയ്ക്ക് 1.15ന് ചികിത്സാ സഹായവിതരണം മീനച്ചിൽ യൂണിയൻ കൗൺവീനർ എം.ആർ ഉല്ലാസ് നിർവഹിക്കും. 1.30ന് മഹാപ്രസാദമൂട്ട്.

എസ്.എൻ.ഡി.പി യോഗം 853ാം നമ്പർ തലനാട് ശാഖയിൽ ശ്രീനാരായണ ഗുരുദേവജയന്തി ദിനാഘോഷം ഇന്ന് നടക്കും. ക്ഷേത്രം മേൽശാന്തി മണിക്കുട്ടൻ ശാന്തി മുഖ്യകാർമികത്വം വഹിക്കും. ഗുരുപൂജ, സമൂഹപ്രാർത്ഥന, 9ന് പതാക ഉയർത്തൽ, തുടർന്ന് നാമജപ ഘോഷയാത്ര, പ്രത്യേക വഴിപാടുകൾ, സമൂഹസദ്യ, വിവിധ കലാപരിപാടികൾ.

എസ്.എൻ.ഡി.പി യോഗം 5156ാം നമ്പർ മൂന്നിലവ് ശാഖയിൽ ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം ഇന്ന് നടക്കും. പൂഞ്ഞാർ അജേഷ് ശാന്തി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 6ന് വിശേഷാൽപൂജകൾ, 8ന് പതാക ഉയർത്തൽ, 8.15ന് ചെണ്ടമേളം, 9.30ന് ജയന്തി ഘോഷയാത്ര, 11ന് ജയന്തി സമ്മേളനം മീനച്ചിൽ യൂണിയൻ ചെയർമാൻ ഒ.എം സുരേഷ് ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് ടി.ജി ഗോപി അദ്ധ്യക്ഷത വഹിക്കും. മീനച്ചിൽ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം സി.ടി രാജൻ ചതയദിനസന്ദേശം നൽകും. കുഞ്ഞുമോൾ വിനോദ് ഗുരുദേവ പ്രഭാഷണം നടത്തും. എ.കെ വിനോദ് സ്വാഗതവും ഇ.കെ രാജു നന്ദിയും പറയും. തുടർന്ന് പ്രസാദമൂട്ട്, പായസവിതരണം.

എസ്.എൻ.ഡി.പി യോഗം 265ാം നമ്പർ പാമ്പാടി ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ഇന്ന് നടക്കും. രാവിലെ 5ന് നിർമ്മാല്യദർശനം, 9.30ന് ഘോഷയാത്ര, 11ന് സമൂഹപ്രാർത്ഥന, 11.30ന് സാംസ്‌കാരിക സമ്മേളനം യോഗം കൗൺസിലർ ഏ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എൻ ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.എൻ ദേവരാജൻ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. ശിവദർശന ദേവസ്വം പ്രസിഡന്റ് സി.കെ തങ്കപ്പൻ ശാന്തി കലാകായിക മത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. ചടങ്ങിൽ ദിലീപ് പാറയ്ക്കലിനെ അനുമോദിക്കും. ഓമന തുളസീദാസ്, രമണി ശശിധരൻ, അതുൽ പ്രസാദ്, ഷിനിജ ബൈജു, കെ.എസ് അനൂപ്, ടി.സി പ്രദീപ്, അമീര അനിൽ എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.എൻ രാജൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ദിലീപ് പാറയ്ക്കൽ നന്ദിയും പറയും. തുടർന്ന് സമൂഹ സദ്യ, പായസ വിതരണം.

എസ്.എൻ.ഡി.പി യോഗം 26ാം നമ്പർ മറിയപ്പള്ളി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷവും പ്രതിഷ്ഠാവാർഷികവും ഇന്ന് നടക്കും. രാവിലെ 5.30 ന് ഗണപതിഹോമം, 7 ന് ഗുരുപുഷ്പാഞ്ജലി, 8.30 മുതൽ ചതയ ഉപവാസം, 10 ന് വിഷ്ണു നാരായണൻ തന്ത്രി കൊടിയേറ്റും. 2 ന് ഘോഷയാത്ര, വൈകിട്ട് 6ന് ദിവസ പൂജ, പായസ നേർച്ച, 6.45 ന് ദീപാരാധന. എസ്.എൻ.ഡി.പി യോഗം 5360ാം നമ്പർ തെള്ളകം ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 6 ന് വിശേഷാൽ പൂജ, ഉച്ചയ്ക്ക് 1 ന് പായസദാനം, വൈകിട്ട് 3.30ന് ചതയദിന ഘോഷയാത്ര, വൈകിട്ട് 6.30ന് ദീപാരാധന.

എസ്.എൻ.ഡി.പി യോഗം 33ാം നമ്പർ ചെങ്ങളം തെക്ക് ശാഖയിൽ 170ാമത് ചതയദിനാഘോഷം ഇന്ന് നടക്കും. രാവിലെ 6ന് നടതുറക്കൽ, 8.30ന് ശാഖാ പ്രസിഡന്റ് സനോജ് ജോനകംവിരുത്തിൽ പതാക ഉയർത്തും. 9.30ന് ഘോഷയാത്ര, 12ന് സമൂഹപ്രാർത്ഥന, ഗുരുപൂജ, 12.30ന് ചതയദിന സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് സനോജ് എസ്.ജോനകംവിരുത്തിൽ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സഞ്ജീവ് കുമാർ ചതയദിന സന്ദേശം നൽകും. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്നു വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. സി.ടി രാജേഷ്, ജയാ സജിമോൻ, രമേശ് പൂവേലിച്ചിറ, വിലാസിനി പുരഷോത്തമൻ, അർജുൻ പൊന്മല എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി പി.ജി സരേഷ് കുമാർ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ഒ.ആർ രംഗലാൽ നന്ദിയും പറയും. ഉച്ചകഴിഞ്ഞ് 1.30ന് പ്രസാദവിതരണം. സെ്ര്രപംബർ 8ന് രാവിലെ 10 മുതൽ ശാഖാ ഹാളിൽ ഓണാഘോഷ പരിപാടികൾ നടക്കും.

എസ്.എൻ.ഡി.പി യോഗം പള്ളം 28 എ ശാഖയിൽ 170ാമത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 5.15ന് സൂക്തജപം, 6ന് ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ പതാക ഉയർത്തും. 7ന് ഗുരുദേവഭാഗവതപാരായണം, 9ന് ഗുരുദേവ കീർത്തനാലാപനം, 10ന് രതീഷ് ശാന്തി പ്രഭാഷണം നടത്തും. 12ന് മഹാഗുരുപൂജയും സമൂഹപ്രാർത്ഥനയും, 12.30ന് മഹാപ്രസാദമൂട്ട്, 2ന് ജയന്തിദിന ഘോഷയാത്രആരംഭം, വൈകുന്നേരം 5ന് ജയന്തിദിന സമ്മേളനം കോട്ടയം യൂണിയൻ കൗൺസിലർ സാബു ഡി.ഇല്ലിക്കളം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് രാഘവൻ മണലേൽ അദ്ധ്യക്ഷത വഹിക്കും. ദിവ്യാമോൾ, കെ.ജെ ജ്യോതിഷ്, ബിനുമോഹൻ, മഞ്ജു ബിനു, അതുല്യ വിനോദ് എന്നിവർ പങ്കെടുക്കും. ടി.എസ് കുട്ടപ്പൻ തകിടിയേൽ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. തുടർന്ന് അവാർഡ് വിതരണവും സമ്മാനദാനവും നടക്കും. ശാഖാ സെക്രട്ടറി പി.എം വിശ്വനാഥൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ടി.കെ റെജിമോൻ നന്ദിയും പറയും. ചിങ്ങവനം കാണിക്ക മണ്ഡപത്തിൽ രാവിലെ 6ന് പൂജ, വഴിപാടുകൾ, 7.30ന് ശാഖാ സെക്രട്ടറി പി.എം വിശ്വനാഥൻ പതാക ഉയർത്തും. തുടർന്ന് ഗുരുദേവ ഭാഗവതപാരായണം, 2ന് ഘോഷയാത്ര.

എസ്.എൻ.ഡി.പി യോഗം 34ാം നമ്പർ വല്യാട് ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ 170ാമത് ശ്രീനാരായണ ജയന്തി ആഘോഷം ഇന്ന് നടക്കും. രാവിലെ 5ന് പള്ളിയുണർത്തൽ, നിർമ്മാല്യദർശനം, 5.30ന് നിർമ്മാല്യപൂജ, 6ന്ശാന്തിഹവനം, 8.30ന് ഉഷപൂജ, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 11ന് സമ്മേളന ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡുദാന വിതരണവും ആദരിക്കലും കോട്ടയം യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ നിർവഹിക്കും. ശാഖാ പ്രസിഡന്റ് കെ.ടി ഷാജിമോൻ അദ്ധ്യക്ഷത വഹിക്കും. പ്രദീപ് കുമാർ, കൊച്ചുമോൾ സജിമോൻ, സനീഷ് സതീശൻ, ഷീജ ബൈജു, എസ്.അഭിജിത്ത് എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.ടി റെജി സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് പി.ഡി സഹദേവൻ നന്ദിയും പറയും. 11.30ന് പ്രഭാഷണം, 11.45ന് ചതയപ്രാർത്ഥന, 12.30ന് മഹാഗുരുപൂജ, അന്നദാനം.

എസ്.എൻ.ഡി.പി യോഗം എരുമേലി യൂണിയനിലെ 51ാം നമ്പർ കുളത്തൂർ ശാഖ, 53ാം നമ്പർ  ചേനപ്പാടി, 286ാം നമ്പർ വെൺകുറിഞ്ഞി, 680ാം നമ്പർ കൊരട്ടി, 681ാം നമ്പർ ആലപ്ര, 993ാം നമ്പർ ചെറുവള്ളി, 1136ാം നമ്പർ എരുമേലി, 1215ാം നമ്പർ ഇടകടത്തി, 1298 ാം നമ്പർ പരുവ, 1355ാം നമ്പർ നാറാണംതോട്, 1534ാം നമ്പർ പാണപിലാവ്, 1538ാം നമ്പർ മുക്കൂട്ടുതറ, 1695ാം നമ്പർ കരികല്ലുമൂഴി, 1727ാം നമ്പർ ഇരുമ്പൂന്നിക്കര, 1743ാം നമ്പർ മൂക്കൻപെട്ടി, 1772ാം നമ്പർ കൂരംതൂക്ക്, 2296 ാം നമ്പർ എലിവാലിക്കര, 2430ാം നമ്പർ കാഞ്ഞിരപ്പള്ളി ഈസ്റ്റ്, 2455ാം നമ്പർ മുക്കട, 3242ാം നമ്പർ വെച്ചൂച്ചിറ, 4313ാം നമ്പർ മറ്റന്നൂർക്കര, 3534ാം നമ്പർ ആറാട്ടുകടവ്, 5697ാം നമ്പർ ചാത്തൻതറ, 6265ാം നമ്പർ മണ്ണടിശാല എന്നീ ശാഖകളിൽ ഗുരുദേവ ജയന്തി ആഘോഷം ഇന്ന് നടക്കും. ഗുരുപൂജ, സമൂഹ പ്രാർത്ഥന, പ്രസാദ വിതരണം, പ്രത്യേക പൂജ എന്നിവയും നടക്കും. എസ്.എൻ.ഡി.പി യോഗം 1136ാം നമ്പർ എരുമേലി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം ഇന്ന്. രാവിലെ 5.30ന് നടതുറക്കൽ, 6.15ന് വിശേഷാൽ ആരാധന, 7ന് ശാഖാ പ്രസിഡന്റ് സി.എസ് ഉണ്ണിക്കൃഷ്ണൻ പതാക ഉയർത്തും. തുടർന്ന്  ഉഷപൂജ, ഉച്ചപൂജ, 10.10ന് ഘോഷയാത്ര, 12ന് മഹാപ്രസാദമൂട്ട്. 

എസ്.എൻ.ഡി.പി യോഗം 286ാം നമ്പർ വെൺകുറിഞ്ഞി ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം ഇന്ന്. രാവിലെ 5.30ന് പ്രഭാതഭേരി, 6ന് ഗുരുപൂജ, 7.25ന് ശാഖാ പ്രസിഡന്റ് ഷിൻ ശ്യാമളൻ പതാക ഉയർത്തും. 7.30ന് ചതയപ്രാർത്ഥന, 9ന് ഘോഷയാത്ര, 10.30ന് പായസവിതരണം, വൈകുന്നേരം 6.40ന് ദീപാരാധന, 6.50ന് മഹാപ്രസാദലവിതരണം. എസ്.എൻ.ഡി.പി യോഗം 3245ാം നമ്പർ ഈരാറ്റുപേട്ട ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം ഇന്ന്. രാവിലെ 9ന് ശാഖായോഗം വൈസ് ചെയർമാൻ കെ.എൻ രവീന്ദ്രൻ കൊമ്പനാൽ പതാകഉയർത്തും. 10ന് ഘോഷയാത്ര. സമ്മേളനം മീനച്ചിൽ യൂണിയൻ ചെയർമാൻ ഒ.എം സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ശാഖാ വൈസ് ചെയർമാൻ കെ.എൻ രവീന്ദ്രൻ അദ്ധ്യക്ഷതവഹിക്കും. യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് ജയന്തിദിന സന്ദേശം നൽകും. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ എൻഡോവ്‌മെന്റ് വിതരണം നിർവഹിക്കും. ബിന്ദു അജി, എ.എസ് ബിജു, സി.ആർ റെജിമോൻ, ബാബു കൊണ്ടോട്ടുകുന്നേൽ, രാജപ്പൻ നരിപ്പാറയിൽ എന്നിവർ പങ്കെടുക്കും. ശാഖാ യോഗം കൺവീനർ സുജ മണിലാൽ സ്വാഗതവും വനിതാസംഘം സെക്രട്ടറി ബിന്ദു റെജി നന്ദിയും പറയും. തുടർന്ന് അമൃതഭോജനം.

Hot Topics

Related Articles