ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്; സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി വരുന്നു

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുക്കാനാകില്ലെന്ന് പൊലീസ്. നാല് വർഷം മുമ്പ് ഇതു സംബന്ധിച്ച് റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ഒരു വ്യക്തിയെ കുറിച്ചോ അതിക്രമം നടന്ന സ്ഥലമോ സാഹചര്യമോ റിപ്പോർട്ടിലില്ലെന്ന് വിലയിരുത്തിയാണ് റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് പൊലീസ് ആസ്ഥാനത്തെ രഹസ്യ സെക്ഷനിലേക്ക് മാറ്റി.

Advertisements

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ തുടർ നടപടികൾ ഒന്നും സർക്കാർ ഉദ്ദേശിക്കുന്നില്ല എങ്കിലും സിനിമ മേഖലയിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്കാണ് റിപ്പോർട്ട് തുടക്കം ഇട്ടിരിക്കുന്നത്. ചലച്ചിത്ര മേഖലയിലെ നീതി നിഷേധങ്ങൾ തടയാൻ സ്വതന്ത സംവിധാനം വേണം എന്നതടക്കം നിർദേശങ്ങൾ അവഗണിക്കാൻ സർക്കാരിന് കഴിഞ്ഞേക്കില്ല. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, സംസ്ഥാനത്ത് സിനിമ നയ രൂപീകരണത്തിന് കൺസൾട്ടൻസി ഉണ്ടാക്കാൻ സാംസ്കാരിക വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് കൺസൾട്ടൻസി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സർക്കാർ നടപടി. 

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനാണ് തുക ആവശ്യപ്പെട്ടത്. ഈ മാസം അഞ്ചിനാണ് ചലച്ചിത്ര വികസന കോര്‍പ്പറേഷൻ എംഡി മന്ത്രി സജി ചെറിയാൻ ഇതുസംബന്ധിച്ച കത്ത് നല്‍കിയത്. തുടര്‍ന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ തുക അനുവദിച്ചു.

Hot Topics

Related Articles