വെച്ചൂർ: ബൈക്കും സൈക്കളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കാലിന് ഗുരുതരമായി പരിക്കേറ്റ വെച്ചൂർ ഇടയാഴംതോട്ടാപ്പള്ളി സ്വദേശി തങ്കച്ചനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെച്ചൂർ കല്ലറ റോഡിൽ നാണൂപ്പറമ്പ് ജംഗ്ഷനിൽ ഇന്നലെ വൈകുന്നേരം ഏഴോടെയായിരുന്നു അപകടം.
Advertisements