ഗുരുദേവ ജയന്തിയോടനുബന്ധിച്ച് പാത്താമുട്ടത്ത് കാണിക്ക ചലഞ്ച് നടത്തി : സ്വരൂപിച്ച തുക വയനാട് ദുരിതാശ്വാസ സഹായത്തിന് കൈമാറി 

കുറിച്ചി : പാത്താമുട്ടo 408 ആം നമ്പർ യൂത്ത് മൂവ്മെന്റ്  ഗുരുദേവ ജയന്തിയോടനുബന്ധിച്ച് നടത്തിയ കാണിക്ക ചലഞ്ചിൽ ലഭിച്ച 14000/- രൂപ വയനാട്ടിലെ ദുരിതാശ്വാസനിധിയിലേക്ക്  നൽകി.  പാത്താമുട്ടം 408 ആം നമ്പർ യൂത്ത് മൂവ്മെന്റ് ആഭിമുഖ്യത്തിൽ 170 മത് ശ്രീനാരായണഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് വാഹന ഘോഷയാത്രയും കാണിക്ക ചലഞ്ചും  സംഘടിപ്പിച്ചു. ചങ്ങനാശ്ശേരി  എസ്എൻഡിപി യൂണിയൻ പ്രസിഡന്റ്   ഗിരീഷ് കോനട്ട് ഉദ്ഘാടനം നിർവഹിച്ചു.  യൂത്ത് മൂവ്മെന്റ് പ്രസിഡന്റ്  ഡോ.വിഷ്ണു പി പുഷ്പാംഗദൻ  അധ്യക്ഷത വഹിച്ചു, പാത്താമുട്ടo 27 ആം എസ്എൻഡിപി യോഗം ശാഖാ പ്രസിഡന്റ്  ബിനു വി ജി ചതയദിന സന്ദേശം നൽകി, ശാഖ സെക്രട്ടറി ഇൻ ചാർജ് പ്രദീപ് ലാൽ  പീത പതാക യൂത്ത് സെക്രട്ടറി അഭിലാഷ് പി സുകുമാരന് കൈമാറി,  വനിതാ സംഘം പ്രസിഡന്റ് ബിന്ദു ബാബു,  സെക്രട്ടറി ഓമന ഉത്തമൻ, യൂത്ത് മൂവ്മെന്റ് കമ്മറ്റി അംഗങ്ങളായ അഖിനെഷ് സത്യൻ, ബാജി കൃഷ്ണ, ഡോ. ജിഷ്ണു പി പുഷ്പാംഗദൻ, അഭിജിത്ത് സുനിൽ,എന്നിവർ സന്നിഹിതരായി. നൂറിൽ പരo വാഹനങ്ങൾ ഘോഷയാത്രയായി അനുഗമിച്ചു.  കാണിക്ക ചലഞ്ചിൽ ലഭിച്ച 14000 രൂപ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി പാത്താമുട്ടo 408 ആം നമ്പർ യൂത്ത് മൂവ്മെന്റ്  തിരുജയന്തിയോടനുബന്ധിച്ച് നടത്തിയ കാണിക്ക ചലഞ്ചൽ ലഭിച്ച 14000/- രൂപ വയനാട്ടിലെ ദുരിതാശ്വാസനിധിയിലേക്ക്  നൽകി. 

Advertisements

Hot Topics

Related Articles