കഴിക്കുന്ന ബണ്ണിനുള്ളിൽ പോലും ലഹരിക്കടത്ത്..! ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; ബംഗളൂരു ബസിൽ കടത്തിക്കൊണ്ടു വന്ന എംഡിഎംഎ പിടികൂടിയത് ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ്

ചങ്ങനാശേരി; ബണ്ണിനുള്ളിൽ ഒളിപ്പിച്ച് കടത്തിക്കൊണ്ടു വന്ന 20 ഗ്രാം എംഡിഎംഎയുമായി യുവാക്കളെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും ചങ്ങനാശേരി പൊലീസും ചേർന്നു പിടികൂടി. ബംഗളൂരുവിൽ നിന്നും അന്തർ സംസ്ഥാന ബസിൽ കടത്തിക്കൊണ്ടു വന്ന ലഹരി മരുന്നാണ് പൊലീസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചങ്ങനാശേരി പുഴവാത് കോട്ടച്ചിറ വീട്ടിൽ അമ്പാടി ബിജു (23), ചങ്ങനാശേരി റെയിൽവേ സ്റ്റേഷനു സമീപം തോപ്പിൽ താഴെയിൽ വീട്ടിൽ അഖിൽ ടി.എസ് (24) എന്നിവരെയാണ് ചങ്ങനാശേരി ഡിവൈഎസ്പി വിശ്വനാഥന്റെയും, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

Advertisements

ഇന്ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗളൂരുവിൽ നിന്നും പ്രതികൾ ലഹരിയുമായി എത്തുന്നതായി ലഹരി വിരുദ്ധ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ഇവർ പെരുന്ന എൻ.എസ്.എസ് കോളേജിനു സമീപം പ്രതികളെ കാത്തു നിൽക്കുകയായിരുന്നു. ഈ സമയം പ്രതികൾ അന്തർ സംസ്ഥാന ബസിൽ ഇവിടെ വന്നിറങ്ങി. തുടർന്ന്, പൊലീസ് സംഘം സ്ഥലത്ത് എത്തി രണ്ടു പേരെയും കസ്റ്റഡിയിൽ എടുത്തു. ഇവരുടെ പശ്ചാത്തലം അടക്കം പരിശോധിച്ച് വരികയാണെന്നു പൊലീസ് സംഘം അറിയിച്ചു.

Hot Topics

Related Articles