പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം: ആൺകുട്ടികളുടെ ശുചിമുറിയും കുടിവെള്ള സംവിധാനങ്ങളും തകർക്കപ്പെട്ട നിലയിൽ

കോട്ടയം : പൊൻകുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ആൺകുട്ടികളുടെ മൂത്രപ്പുരയും അനുബന്ധമായ സംവിധാനങ്ങളും അവധി ദിവസങ്ങളിൽ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തി.സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകി. സ്കൂളിലെ ശുചിമുറിയും കുടിവെള്ള സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടതിലും അവധി ദിവസങ്ങളിൽ സാമൂഹികവിരുദ്ധർ സ്കൂളിന് അവരുടെ താവളമാക്കി മാറ്റുന്നതിലും സ്കൂൾ പിടിഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.ഇന്ന് രാവിലെ സ്കൂളിലെ ആൺകുട്ടികളുടെ ടോയ്ലറ്റ് തുറന്നപ്പോൾ ആണ് എല്ലാം തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗ്രൗണ്ടിലെ ടാപ്പുകളും നശിപ്പിച്ചിരിക്കുന്നു.അവധി ദിവസങ്ങളിലും ശനി, ഞായർ ദിവസങ്ങളിലും ആണ് കൂടുതലായി സാമൂഹ്യവിരുദ്ധരുടെ ബുദ്ധിമുട്ടുകൾ സ്കൂളിന് നേരിടേണ്ടതായിട്ട് വരുന്നത് സ്കൂൾ അധികൃതർ ഉടൻ തന്നെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles