വിരുന്ന് എത്തിയ വീട്ടിൽ ആറുവയസുകാരൻ്റെ മരണം : നടുങ്ങി നാട് 

കോട്ടയം:  ആപ്പാഞ്ചിറയിൽ മീൻ പിടിക്കുന്നതിനിടെ  കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു. 

Advertisements

ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്. ആലപ്പുഴ കുതിരപന്തി കടപ്പുരാത്ത് തയ്യിൽ ആൻറണി മാർട്ടിൻ്റെ മകനാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആപ്പാഞ്ചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി.  വീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു കടുത്തുരുത്തി മാന്നാറിലെ പൊതു പ്രവർത്തകൻ ടിറ്റോ മാളിയേക്കലിൻ്റെ വീട്ടിൽ വിരുന്ന് എത്തിയ ആലപ്പുഴ സ്വദേശി ബെന്നിയെന്ന കുട്ടിയാണ് മരിച്ചത്. കടുത്തുരുത്തി മാന്നാറിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. പ്രദേശത്ത് ആളുകൾ മീൻ പിടിക്കുന്നത് കണ്ട് നിൽക്കുന്നതിനിടെ കുട്ടി കുളത്തിൽ വീഴുകയായിരുന്നു.  തുടർന്ന് , ബന്ധുക്കൾ കുളത്തിൽ നിന്ന് കുട്ടിയെ പുറത്ത് എടുത്തു എങ്കിലും മരണം സംഭവിച്ചിരുന്നു.

Hot Topics

Related Articles