കൊച്ചി: ദിലീപിൻറെ ആറ് ഫോണുകൾ ആലുവ കോടതിക്ക് കൈമാറും. രജിസ്ട്രാർ ജനറൽ ഇന്നുതന്നെ ആലുവ കോടതിക്ക് ഫോൺ കൈമാറണമെന്ന് ഹൈക്കോടതി അറിയിച്ചു. ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറണമോയെന്ന് ആലുവ കോടതി മജിസ്‌ട്രേറ്റിന് തീരുമാനിക്കാം.
ഫോൺ ലോക്ക് അഴിക്കുന്ന പാറ്റേൺ കോടതിക്ക് ദിലീപ് നൽകും. ദിലീപിൻറെ മറ്റ് ഫോണുകൾ ഹാജരാക്കാനും നിർദ്ദേശം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
ഫോണുകൾ ഡിജിപിക്ക് നൽകുകയാണെന്ന കോടതിയുടെ പ്രസ്താവനയെ എതിർത്ത ദിലീപ് അത് ചെയ്യരുതെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിക്ക് പ്രത്യേക പരിഗണന നൽകുന്നെന്ന അഭിപ്രായം ഉയരുന്നുണ്ടെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും ഹർജി പരിഗണിക്കുന്നതിനിടെ കോടതി പറഞ്ഞു.
നാളെ ഇതേ പരിഗണന ആവശ്യപ്പെട്ട് മറ്റ് പ്രതികൾ കോടതിയിലെത്താമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസ് പരിഗണിക്കുന്നത് മറ്റനാളത്തേക്ക് മാറ്റി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45 നാണ് കേസ് വീണ്ടും പരിഗണിക്കുക.