കടുത്തുരുത്തി ടൗണിലെ വലിയപാലത്തിലെ നടപ്പാത വൃത്തിയാക്കി: നടപ്പാത ശുചിയാക്കിയത് കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് വയര്‍മാന്‍സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ 

കടുത്തുരുത്തി: കാടും പള്ളയും കേറി മൂടിയ കടുത്തുരുത്തി ടൗണിലെ വലിയപാലത്തിലെ നടപ്പാത വൃത്തിയാക്കി കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് വയര്‍മാന്‍സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കടുത്തുരുത്തി യൂണിറ്റംഗങ്ങള്‍. നടപ്പാലത്തിലെ കാട് പൂര്‍ണമായും വെട്ടി തെളിച്ചു വൃത്തിയാക്കിയാണ് അസോസിയേഷന്‍ അംഗങ്ങള്‍ നാട്ടുകാര്‍ക്കും പാലത്തിലൂടെ യാത്ര ചെയ്തിരുന്നവര്‍ക്കും സഹായമൊരുക്കിയത്. നടപ്പാതയില്‍  കാടും പള്ളയും കയറി മൂടിയതോടെ ഇതിലേ സുരക്ഷിതമായി നടന്നു പോകാന്‍ കഴിയാത്ത സ്തിതിയായിരുന്നു. 

Advertisements

കൂടാതെ പാലത്തിന്റെ വശങ്ങളില്‍ സ്ഥാപിച്ചിരുന്ന കമ്പിവല പൊട്ടി നശിച്ചതോടെ ഇതിന്റെ കമ്പികള്‍ പാലത്തിലേക്കു തള്ളി നില്‍ക്കുന്ന സ്ഥിതിയുമായിരുന്നു. കമ്പികള്‍ പള്ള കയറി മൂടിയതോടെ കാല്‍നടയാത്രക്കാര്‍ക്ക് മുറിവേല്‍ക്കുന്നതും പതിവായിരുന്നു. കുട്ടികളും മുതിര്‍ന്നവരും ഉള്‍പെടെ നടപാലത്തിലൂടെ  ഭയന്നാണ് നടന്നിരുന്നത്. പാലത്തിന്റെ  നടപ്പാതയില്‍ വളര്‍ന്നു പന്തലിച്ച കാടും പള്ളയും പൂര്‍ണണായും വെട്ടി വൃത്തിയാക്കി. പാലത്തിന്റെ നടപ്പാതയുടെ ഇരുവശവും പുല്ലു വളര്‍ന്നു കയറിയതോടെ ഇതുവഴിയുള്ള കാല്‍നടയാത്ര ബുന്ധിമുട്ടിലായിരുന്നു. നടപ്പാതയുടെ വശത്തെ കമ്പി വേലിയിലും കാട് വളര്‍ന്ന നിലയിലായിരുന്നു. ഇവയെല്ലാം നീക്കം ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൂടാതെ പാലത്തിന്റെ വശങ്ങളില്‍ വളര്‍ന്നു നിന്ന ചുല്ലും പറിച്ചു നീക്കി വൃത്തിയാക്കി. അധികൃതര്‍ നടപ്പാതയില്‍ ശുചീകരണം  നടത്താന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് വയര്‍മാന്‍സ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ശ്രമദാനമായി ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ബൈജു വര്‍ഗീസ്, സെക്രട്ടറി സി.പി. ഇ.റ്റി. ഗോപകുമാര്‍, ജോസ് കുര്യന്‍, ബൈജു മാത്യു, ജോര്‍ജ് തോമസ്, ജോര്‍ജ് ജോസഫ്, പി.പി. സാബു, എം.രാജീവ്, എം.റ്റി. അഭിലാഷ്, കെ.പി. സാബു, എം.റ്റി. അരുണ്‍, ബിജോമോന്‍ ജോസഫ്, ഷാജി ജോസഫ് ഉള്‍പ്പെടെയുള്ള യൂണിറ്റംഗങ്ങള്‍ ശുചികരണ പ്രവര്‍ത്തനങ്ങല്‍ക്കു നേതൃത്വം നല്‍കി.

Hot Topics

Related Articles