തിരുവല്ല :
ഇടവക ജനങ്ങൾ വിശ്വാസത്തിൽ ശക്തീകരിക്കപ്പെട്ട് രൂപാന്തരത്തിനായി സ്വയം സമർപ്പിക്കപ്പെടണമെന്നും അന്ധകാരം നിറഞ്ഞ ലോകത്തിൽ പ്രകാശപൂർണ്ണരായി ജീവിക്കണമെന്നും ഡോ.ഗ്രീഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്ക്കോപ്പ പറഞ്ഞു.
കുറ്റപ്പുഴ യെരുശലേം മാർത്തോമ്മ പള്ളിയുടെ ഇടവക ദിനാഘോഷവും പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികാരി റവ.സുനിൽ ചാക്കോയുടെ അധ്യക്ഷതയിൽ റവ.ഡോ.ഡി.ഫിലിപ്പ് , അസി. വികാരി റവ.ഫിലിപ്പ് മാത്യു, റവ.വർഗീസ് കെ മാത്യു, സംവിധായകൻ ബ്ലെസ്സി, ജൂബിലി കൺവീനർ കുര്യൻ ജോൺ, ഇടവക സെക്രട്ടറി ഡോ. സി. കെ.ജോൺ, വൈ. പ്രസിഡൻ്റ് ഉമ്മൻ എം തോമസ് എന്നിവർ പ്രസംഗിച്ചു.
ജൂബിലി ലോഗോ പ്രകാശനവും സണ്ടേസ്ക്കൂളിൻ്റെ ഷെയർ ടു കെയർ പദ്ധതി ഉദ്ഘാടനവും നടത്തി. എം.ജെ.തോമസ് ,ബെന്നി ജോൺസൺ എന്നിവരിൽ നിന്നും തുക സ്വീകരിച്ച് ജൂബിലി ഫണ്ട് ഉദ്ഘാടനം ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ് നേടിയ ബ്ലെസ്സി, പൗരോഹിത്യ ശുശ്രൂഷയിൽ ജൂബിലി ആഘോഷിച്ച റവ.തോമസ് പി ജോർജ്, റവ.കുര്യൻ തോമസ്, റവ.കെ.ഇ. ഗീവർഗീസ് എന്നിവരെ യോഗം ആദരിച്ചു. 80 വയസ്സ് പൂർത്തീകരിച്ചവരെയും , വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ചവരെയും പൊതു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ചവരെയും യോഗം ഉപഹാരങ്ങൾ നൽകി ആദരിച്ചു.
പള്ളിയുടെ നവീകരണം, സാമൂഹ്യ – ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ ബോധവൽക്കരണം, ജൂബിലി കൺവെൻഷൻ മുതലായ ജൂബിലി പരിപാടികൾക്ക് എം.സി.വർഗീസ് (ട്രഷറാർ ), ഡോ. ടി.കെ.മാത്യു (പ്രോഗ്രാം ), ജേക്കബ് ചാക്കോ (പ്രോജക്ട് ) എന്നിവർ കൺവീനർമാരായി വിവിധ സബ് കമ്മിറ്റികൾ പ്രവർത്തിക്കുന്നു.