വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം;14,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : ബസുകള്‍, ആംബലുൻസുകള്‍, ട്രാക്കുകള്‍ എന്നിവയുള്‍പ്പെടെ ഇലട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി 14,335 കോടി രൂപയുടെ രണ്ട് പദ്ധതികള്‍ക്ക് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. അന്തരീക്ഷ മലിനീകരണം കുറയ്‌ക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതികള്‍ നടപ്പാക്കുന്നതെന്ന് വാർത്തവിനിമയ പ്രക്ഷേപണമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Advertisements

10,900 കോടി രൂപ അടങ്കലുള്ള പിഎം ഇ-ഡ്രൈവ്, 3,435 കോടി രൂപയില്‍ പിഎം-ഇബസ് സേവാ തുടങ്ങിയവയാണ് പ്രധാന പദ്ധതികള്‍. ഇതിന് പുറമേ നിരവധി ഉപപദ്ധതികളും മേഖലയില്‍ നടപ്പാക്കും. പുതിയ സംരംഭമായ ഇ-ആംബുലൻസുകള്‍ക്കും ഇ-ട്രക്കുകള്‍ക്കുമായി 500 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്.

Hot Topics

Related Articles