നാട്ടകം: ഓണത്തെ വരവേൽക്കാൻ വീണ്ടും വേറിട്ട അത്തക്കളമൊരുക്കി നാട്ടകം സ്കൂളിലെ വിദ്യാർഥികൾ. നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിൻ്റെ മട്ടുപ്പാവിലെ ജൈവപച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള പച്ചക്കറികൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ ചേർന്ന് വ്യത്യസ്ഥ രീതിയിൽ അത്തക്കളമൊരുക്കിയത്. നാളെ ഓണ സാധ്യയ്ക്കുള്ള അവിയലിനും സാമ്പാറിനുമുള്ള പച്ചക്കറികളാണ് എൻഎസ്എസിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മട്ടുപ്പാവിലെ ജൈവപ്പച്ചക്കറി തോട്ടത്തിൽ നിന്ന് ശേഖരിച്ചത്.
Advertisements