ഭക്തർ സമർപ്പിച്ചത് 2.6കിലോ സ്വർണവും 17.7 കിലോ വെള്ളിയും; ഗുരുവായൂർ ക്ഷേത്രത്തില്‍ ഇത്തവണ റെക്കോർഡ് ഭണ്ഡ‍ാരം വരവ്

തൃശൂർ : ഗുരുവായൂർ ക്ഷേത്രത്തില്‍ റെക്കോർഡ് കല്യാണത്തിന് പിന്നാലെ റെക്കോർഡ് ഭണ്ഡ‍ാരം വരവും. സെപ്തംബറിലെ ആദ്യ ദിവസങ്ങളില്‍ തന്നെ ഭണ്ഡ‍ാരം വരവ് 5.80 കോടി രൂപ കടന്നു. ശനിയാഴ്ച ഭണ്ഡാരം എണ്ണല്‍ പൂർത്തിയായപ്പോള്‍ 5,80,81109 രൂപയാണ് ഇതുവരെ ലഭിച്ചത്. കൂടാതെ 2. 626 കിലോ സ്വർണ്ണവും 17. 7 കിലോ വെള്ളിയും ലഭിച്ചിട്ടുണ്ട്. ഒപ്പം നിരോധിച്ച 200 ഓളം നോട്ടുകളും ഭണ്ഡാരത്തിലുണ്ടായിരുന്നു.

Advertisements

എസ് ഐ ബി ഗുരുവായൂർ ശാഖയ്‌ക്കായിരുന്നു എണ്ണല്‍ ചുമതല. ചിങ്ങ മാസത്തിലെ വിവാഹ സീസണാണ് ഇത്തവണ റെക്കോർഡ് വരവിന് കാരണം. സെപ്‌തംബർ എട്ടിന് മാത്രം ഗുരുവായൂരില്‍ 351 കല്യാണങ്ങളാണ് നടന്നത്. പുലർച്ചെ നാലുമണി മുതല്‍ തുടങ്ങിയ കല്യാണങ്ങള്‍ ഏറെ വൈകിയാണ് അവസാനിച്ചത്.

Hot Topics

Related Articles