പോളിയോ വാക്സിനേഷൻ ക്യാമ്പയിനുകൾ വിലക്കി താലിബാൻ; ഈ വർഷം മാത്രം റിപ്പോർട്ട് ചെയ്തത് 18 കേസുകൾ;  ഔദ്യോഗിക പ്രതികരണം നടത്താതെ താലിബാൻ

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ ക്യാമ്പയിനുകൾ നിർത്തലാക്കി താലിബാൻ. സെപ്റ്റംബറിൽ യുഎൻ വാക്സിനേഷൻ തുടങ്ങാനിരിക്കെയാണ് സംഭവം. വാക്സിനേഷൻ നിർത്താനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല. ഈ വർഷം ഇതുവരെ 18 പോളിയോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പോളിയോ വ്യാപനം ഇപ്പോഴും തുടരുന്ന രണ്ട് രാജ്യങ്ങളിലൊന്നാണ് അഫ്​ഗാനിസ്ഥാൻ. വിഷയത്തിൽ താലിബാന്റെ ഔദ്യോ​ഗിക പ്രതികരണം ഉണ്ടായിട്ടില്ല.

Advertisements

ഇക്കഴിഞ്ഞ ജൂണിൽ അഫ്​ഗാനിസ്ഥാനിൽ വീടുകൾ തോറുമുള്ള വാക്സിനേഷൻ യജ്ഞം നടത്തിയിരുന്നു. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ വാക്സിനേഷനേക്കാൾ ഫലപ്രദമായി തോന്നിയത് വീടുകൾ കയറിയുള്ള വാക്സിനേഷനായിരുന്നു. 

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{“square_fit”:1},”is_sticker”:false,”edited_since_last_sticker_save”:true,”containsFTESticker”:false}

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ വീടുകൾ തോറുമുള്ള വാക്സിനേഷൻ യജ്ഞം നിർത്തലാക്കി പകരം പള്ളികൾ കേന്ദ്രീകരിച്ച് ക്യാമ്പുകൾ നടത്തണമെന്ന ചർച്ചകൾ താലിബാൻ നടത്തിയിരുന്നു. 2023ൽ ആറ് കേസുകൾ മാത്രമാണ് അഫ്​ഗാനിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്. പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലും മാത്രമാണ് പോളിയോ വ്യാപനം ഇപ്പോഴും തുടരുന്നത്. പാക്കിസ്ഥാനിൽ വാക്സിനേഷൻ ക്യാമ്പുകൾ പലപ്പോഴും ഉന്നം വെക്കപ്പെട്ടിരുന്നു. വാക്സിനേഷൻ കുട്ടികളെ വന്ധ്യമാക്കാനാണെന്ന് പ്രചരണം ശക്തമായതോടെയാണ് പാക്കിസ്ഥാനിൽ പ്രതിരോധ കുത്തിവയ്പ്പുകൾക്ക് എതിരായ മനോഭാവമുണ്ടാകുന്നത്.

Hot Topics

Related Articles