തിരുവനന്തപുരം : സാങ്കേതിക തടസ്സങ്ങള്‍ കാരണം നിർത്തിവെച്ച റേഷൻ കാർഡ് ഉടമകളുടെ ബയോമെട്രിക് മസ്റ്ററിംഗ് പുനരാരംഭിച്ചു. ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് മസ്റ്ററിംഗ് നടക്കുക. ഇന്ന് മുതല്‍ സെപ്തംബർ 24 വരെയാണ് തിരുവനന്തപുരത്തെ മസ്റ്ററിംഗ്.
രണ്ടാം ഘട്ടമായി കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളില്‍ മസ്റ്ററിംഗ് നടത്തും. സെപ്തംബർ 25 മുതല്‍ ഒക്ടോബർ 1 വരെയായിരിക്കും മസ്റ്ററിംഗ്. അതിനു ശേഷം മൂന്നാം ഘട്ടത്തില്‍ പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ മസ്റ്ററിംഗ് ഉണ്ടാവും. ഒക്ടോബർ മൂന്ന് മുതല്‍ എട്ട് വരെയാണ് ഈ ജില്ലകളില്‍ സൗകര്യമൊരുക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് നല്കിയ നിർദേശം. ചെയ്തില്ലെങ്കില്‍ റേഷണ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്. ഒക്ടോബർ 15നുള്ളില്‍ പൂർത്തിയാക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. 1.10 കോടി കാർഡ് ഉടമകള്‍ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടതുണ്ട്.