കോട്ടയം മെഡിക്കൽ കോളേജിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം സംസ്ഥാന സർക്കാർ: മോൻസ് ജോസഫ് എംഎൽഎ : കേരള കോൺഗ്രസ് നേതൃത്വത്തിൽ ജനകീയ വിചാരണയും വീലചെയറിൽ ഇരുന്ന് പിച്ചയെടുത്ത് പ്രതീകാത്മക പ്രതിഷേധവും നടത്തി 

 കോട്ടയം: പാവപ്പെട്ടവർക്ക് സൗജന്യമായി ചികിത്സ ലഭിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച കോട്ടയം മെഡിക്കൽ കോളേജിന്റെ ഇന്നത്തെ സ്ഥിതി അങ്ങേയറ്റം പരിതാപകരമാണെന്ന് കേരള കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎപറഞ്ഞു. കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ നടത്തിയ ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായും അപകടത്തിൽപ്പെട്ടും ചികിത്സ തേടി വരുന്ന പാവപ്പെട്ടവർ മരുന്നിനും ചികിത്സാ ചെലവുകൾക്കും ബുദ്ധിമുട്ടുന്നത് അടുത്തകാലത്ത് നിത്യ സംഭവമാണ്. പാവപ്പെട്ട രോഗികൾക്ക് മെഡിക്കൽ കോളേജിൽ ചികിത്സ വേണമെങ്കിൽ പോക്കറ്റ് നിറയെ പണവുമായി എത്തേണ്ട ഗതികേടാണുള്ളത്. അശാസ്ത്രീയമായ ഫീസ് വർദ്ധനവ്, മെഡിക്കൽ കോളജിനുള്ളിലെ ശോചനീയാവസ്ഥ, എച്ച് ഡി എസ് നിയമനങ്ങളിലെ അഴിമതി, കാരുണ്യ പദ്ധതി അട്ടിമറിക്കൽ, ഫീസ് വർദ്ധനവ് ഇതെല്ലാം പാവപ്പെട്ട രോഗികളെവല്ലാതെ ബുദ്ധിമുട്ടിക്കുകയാണ്. സ്ഥലം എംഎൽഎയും മന്ത്രിയുമായ വി എൻ വാസവൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു

Advertisements

അപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടി എത്തുന്നവർക്ക് ഫീസ് അടയ്ക്കാൻ പിച്ചയെടുക്കേണ്ട സ്ഥിതിയായതിനെതിരെ വീൽചെയറിലിരുന്നു പിച്ചയെടുത്ത് പ്രതീകാത്മക പ്രതിഷേധവും നടന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ബിനു ചെങ്ങളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ജയ്സൺ ജോസഫ്, കേരള കോൺഗ്രസ് സംസ്ഥാന കോ-അഡ്വൈസർ തോമസ് കണ്ണന്തറ, ഉന്നതാധികാരസമിതി അംഗങ്ങളായ പ്രിൻസ് ലൂക്കോസ്, വി ജെ ലാലി, ജില്ല പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. മൈക്കിൾ ജെയിംസ്, കെ പി ദേവസ്യ, സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളായ സാബു പീടികയ്ക്കൽ, ജോൺ ജോസഫ്, റ്റി വി സോണി, നിയോജകമണ്ഡലം സെക്രട്ടറിമാരായ കുഞ്ഞ് കളപ്പുര,ജയ്സൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസ് വർഗീസ്,  ഷൈജി ഓട്ടപ്പള്ളി, പ്രവാസി കേരള കോൺഗ്രസ് നേതാവ് അനിൽ വി തയ്യിൽ, മണ്ഡലം പ്രസിഡന്റുമാരായ ടിറ്റോ പയ്യനാടൻ, ബേബി ജോൺ, തോമസ് പുതുശ്ശേരി, അനീഷ് വല്യാറ, ബാബു അയ്മനം, സിബി ചിറയിൽ, ജോമോൻ ഇരുപ്പുകാട്ടിൽ, അഡ്വ. ജോർജ് ജോസഫ്, കുര്യൻ വട്ടമല, ജോളി എട്ടുപറ തുടങ്ങിയവർ പ്രസംഗിച്ചു. 

പ്രതിഷേധ സമരം നടത്താനായി വാങ്ങിയ വീൽചെയറുകൾ നേതാക്കളും പ്രവർത്തകരും ചേർന്ന് ആശുപത്രിക്ക് കൈമാറി.

Hot Topics

Related Articles