ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച്  ഓട്ടോ ഡ്രൈവർ മരിച്ചു : മരിച്ചത് പാമ്പാടി വെള്ളൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ

കോട്ടയം : ഓട്ടോയും ജീപ്പും കൂട്ടിയിടിച്ച്  ഓട്ടോ ഡ്രൈവർ മരിച്ചു.  ഏഴാം മൈൽ ഓട്ടോസ്റ്റാൻ്റിൽ ഓട്ടോറിക്ഷ ഓടിക്കുന്ന പാമ്പാടി വെള്ളൂർ കുന്നേൽ പിടിക ഭാഗത്ത് പായിപ്ര വീട്ടിൽ ദിവി രാമചന്ദ്രൻ ( 58) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.30 മണിയോടുകൂടി 7-ാം മൈലിന് സമീപം ബൊലേറോ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർസ്ലീവാ  മെഡിസിറ്റിയിൽ എത്തിച്ചു. എന്നാൽ ഇന്ന് രാവിലെ 6.30 മണിയോടു കൂടി മരണമടഞ്ഞു. ഭാര്യ കവിത ഏറ്റുമാനൂർ കാരുപ്പറമ്പിൽ കുടുംബാംഗം. മക്കൾ ശ്രീലക്ഷ്മി, സേതു ലക്ഷ്മി. സംസ്കാരം നാളെ സെപ്റ്റംബർ 22 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ. 

Advertisements

Hot Topics

Related Articles