ചരക്ക് സേവന നികുതി വകുപ്പിലെ ജീവനക്കാർ പ്രതിഷേധിച്ചു: പ്രതിഷേധം സംഘടിപ്പിച്ചത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്

കോട്ടയം: എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചരക്ക് സേവന നികുതി വകുപ്പിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് ജോയിൻ്റ് കമ്മീഷണർ ടാക്സ് പെയർ സർവ്വീസസ് ഓഫീസിനു മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ഓൺലൈൻ സ്ഥലം മാറ്റം  നടപ്പിലാക്കുക, ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഉടൻ  പ്രമോഷൻ നടത്തുക, എൻഫോഴ്സ്മെൻ്റ് സക്വാഡുകളുടെ എണ്ണം വെട്ടികുറച്ചത് പുനപരിശോധിക്കുക വകുപ്പിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, പിൻവാതിൽ നിയമനത്തിൽ നിന്ന് പിൻമാറുക, ഓഫീസ് അറ്റൻഡൻ്റ് മാരുടെ വകുപ്പുതല പ്രമോഷനുകളിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന പ്രതിഷേധ കൂട്ടായ്മ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി.പി. ബോബിൻ ഉദ്ഘാടനം ചെയ്തു. 

Advertisements

എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജ്ജിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രതിഷേധ കൂട്ടായ്മയിൽ എൻ.ജി.ഓ അസോസിയേഷൻ ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന സെക്രട്ടറിയേറ്റംഗം അഷറഫ് പറപ്പള്ളി,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കണ്ണൻ ആൻഡ്രൂസ് , ഇ.എസ്. അനിൽകുമാർ ,ജില്ലാ കമ്മിറ്റിയുടെ ഭാരവാഹികളായ സജിമോൻ സി എബ്രഹാം , കെ.സി. പ്രദീഷ്കുമാർ , സജിമോൻ എം.എസ്, ശ്രീകുമാർ എസ് , പി.എൻ ചന്ദ്രബാബു,  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മനോജ്  കുമാർ പി ബി,

 പ്രവീൺലാൽ ഓമനകുട്ടൻ ,രജീഷ്, 

ഷാഹുൽ ഹമീദ്,

അരവിന്ദാക്ഷൻ കെ, 

ബിന്ദു എസ്,തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles