കൂട്ടിലാണെങ്കിലും പുലി പുലിയാണ്! കെണിയിൽ വീണ പുലിയുടെ വായിൽ കമ്പിട്ട് കുത്തിയ വയോധികന് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ കാണാം

ചെന്നൈ: വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് അപകടം ക്ഷണിച്ച് വരുത്താറുണ്ട്. ഇപ്പോൾ കെണിയിൽ അകപ്പെട്ട പുലിയെ ഉപദ്രവിക്കാൻ ശ്രമിച്ച ആൾക്ക് സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

Advertisements

സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ച വീഡിയോയിൽ കെണിയിൽ അകപ്പെട്ടു കിടക്കുന്ന പുലിയെ ചെറിയ വടി കൊണ്ട് ഉപദ്രവിക്കാൻ ശ്രമിക്കുകയാണ് പ്രദേശവാസിയായ ഒരാൾ. എന്നാൽ പുലിയുടെ മുഖത്ത് വടികൊണ്ട് കുത്തി രസിക്കാൻ ശ്രമിച്ച ആൾക്ക് അപകടം സംഭവിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടിയുടെ അറ്റത്ത് കടിച്ചുപിടിച്ച് പുലി ശക്തിയായി വലിച്ചു. ഇതിന്റെ ആഘാതത്തിൽ വീഴാതിരിക്കാൻ ഇരുമ്ബു കൂട്ടിൽ കൈ വച്ച് നിൽക്കാൻ ശ്രമിച്ച ആളെ പുലി ആക്രമിക്കുകയായിരുന്നു. ഇയാൾ പുലിയുടെ ആക്രമണത്തിൽ ഒരു കൈ മുഴുവനും ചോരയൊലിപ്പിച്ച് നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Hot Topics

Related Articles