ചാന്നാനിക്കാട് വയോജന വേദി ലോക വയോജന ദിനാചാരണം നടത്തി 

കോട്ടയം : ചാന്നാനിക്കാട് വയോജന വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക വയോജന ദിനാചാരണം അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം. പി. ഉദ്ഘാടനം ചെയ്തു. വയോജന വേദി പ്രസിഡന്റ് ഡോ. ടി. എൻ. പരമേശ്വരക്കുറുപ്പ്  അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പള്ളം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് പ്രൊ. ടോമിച്ചൻ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്ത് ഭദ്രദീപം തെളിയിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് രജനി അനിൽ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ പി. കെ. വൈശാഖ്, പഞ്ചായത്ത്‌ മെമ്പർമാരായ എൻ. കെ.. കേശവൻ, ഡോ. ലിജി വിജയകുമാർ, ആതുരസേവാ സംഘം സെക്രട്ടറി ഡോ. ഈ. കെ. വിജയകുമാർ, പനച്ചിക്കാട് ബാങ്ക് ബോർഡ് മെമ്പർ കെ. എസ്. സജീവ്, കെ. ജി. അനിൽ കുമാർ, എം. എൻ. സാവിത്രിയമ്മ, ഭുവനേശ്വരിയമ്മ, പി. പി. നാണപ്പൻ, രാജൻ മാത്യു, എബ്രഹാം എഴുമായിൽ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു.

Advertisements

Hot Topics

Related Articles