കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ കൊടുരാറ്റിൽ മുങ്ങിയ കുടുംബശ്രീയുടെ ഫ്ലോട്ടിങ് റസ്റ്റോറന്റ് ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉയർത്താൻ ശ്രമം

കോട്ടയം : കോടിമത ബോട്ട് ജെട്ടിയിൽ കൊടുരാറ്റിൽ മുങ്ങിയ കുടുംബശ്രീയുടെ ഫ്ലോട്ടിങ് റസ്റ്റോറൻറ് ഈരാറ്റുപേട്ട നന്മക്കൂട്ടം പ്രവർത്തകരുടെ നേതൃത്വത്തിൽ ഉയർത്താൻ ശ്രമം.സെപ്റ്റംബർ 24 തീയതിയാണ് കൊടിമതയിലെ കുടുംബശ്രീയുടെ ഫ്ലോട്ടിംഗ് റസ്റ്റോറന്റ് മുങ്ങിപ്പോയത് തലേദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിന്റെ പശ്ചാത്തലത്തിലാണ് ബോട്ട് മുങ്ങിയത് എന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞത്. തുടർന്ന് അന്നേദിവസം തന്നെ അഗ്നിദക്ഷാസേനയുടെ നേതൃത്വത്തിൽ ബോട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.

Advertisements

ബോട്ടിനുള്ളിലേക്ക് അമിതമായ നിരക്കിൽ വെള്ളം കയറിയതാണ് കാരണം. ക്രൈയിൻ ഉപയോഗിച്ച് ബോട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും വടം പൊട്ടിപ്പോകുന്ന സാഹചര്യമായിരുന്നു. തുടർന്ന് പല ആളുകളും വന്ന് ശ്രമിച്ചു നോക്കിയെങ്കിലും ബോട്ട് ഉയർത്താനായി സാധിച്ചിരുന്നില്ല. തുടർന്നാണ് ഇന്നലെ ഉച്ചയോടെ ഈരാറ്റുപേട്ടയിൽ നിന്നുള്ള ടീം നന്മകൂട്ടം റാപ്പിഡ് റെസ്ക്യൂ ഫോഴ്സ് എത്തുന്നത്. അതിനുശേഷം സ്ഥിതികൾ പരിശോധിക്കുകയും അടുത്ത ദിവസത്തേക്ക് ചെയ്യേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്തു.ഇന്ന് രാവിലെ 8 മണിയോടെ ഇവർ പ്രവർത്തനങ്ങൾ ആരംഭിച്ചു ഉച്ചയോടു കൂടി ബോട്ടിന്റെ മുൻഭാഗം ഉയർത്താനായി സാധിച്ചിരുന്നു. വൈകുന്നേരത്തോടുകൂടി ബോട്ട് മുഴുവനായി ഉയർത്താം എന്നായിരുന്നു ടീം അംഗങ്ങൾ കരുതിയിരുന്നത് എന്നാൽ മോശമായ കാലാവസ്ഥയും ഇരുട്ടും വീണതോടുകൂടി ടീം അംഗങ്ങൾ ഇന്നത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചു.നാളെ രാവിലെയോടുകൂടി പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

Hot Topics

Related Articles