തിരുവല്ലയില്‍ വള്ളിപ്പുലിയെ കണ്ടെത്തി; വല ഉപയോഗിച്ച് കുടുക്കിയ ശേഷം വനം വകുപ്പിന് കൈമാറി; പരിക്കുകള്‍ പരിശോധിച്ച ശേഷം വനത്തില്‍ തുറന്ന് വിടും

പത്തനംതിട്ട: തിരുവല്ലയില്‍ വള്ളിപ്പുലിയെ(ഒരിനം കാട്ടുപൂച്ച) കണ്ടെത്തി. അവശ നിലയില്‍ കണ്ടെത്തിയ വള്ളിപ്പുലിയെ തിരുവല്ല നഗരസഭാ കൗണ്‍സിലറുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡില്‍ പെരിങ്ങോള്‍ വായനശാലക്കു സമീപം ഇന്ന് വൈകിട്ട് നാലരയോടെയാണ് വള്ളിപ്പുലിയെ കണ്ടത്. സംഭവമറിഞ്ഞ് ഇവിടെയെത്തിയ നാട്ടുകാരെ കണ്ടിട്ടും ഓടിപ്പോകാനാകാത്തവിധം അവശതയിലായിരുന്നു വള്ളിപ്പുലി.

Advertisements

തുടര്‍ന്ന് സ്ഥലത്തെത്തിയ നഗരസഭാ കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റിന്റെ നേതൃത്വത്തില്‍ വല ഉപയോഗിച്ച് ഇതിനെ കുടുക്കുകയായിരുന്നു. പിന്നീട് റാന്നിയില്‍ നിന്ന് വനം വകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് സംഘമെത്തി വള്ളിപ്പുലിയെ ഏറ്റുവാങ്ങി. പരിക്ക് പരിശോധിച്ച് ചികിത്സിച്ച ശേഷം വനത്തില്‍ തുറന്നു വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വള്ളിപ്പുലി, ക്യാറ്റ് ലെപ്പേട്, പൂച്ചപ്പുലി എന്നിങ്ങനെ വിവിധ പേരുകളില്‍ ഇവ അറിയപ്പെടുന്നു.

Hot Topics

Related Articles