തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയം പുനരുദ്ധരിക്കണം : ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി

തിരുവല്ല :   
കായികതാരങ്ങൾക്ക് പരിശീലനത്തിന്  ഉപയോഗപ്പെടുത്താൻ  തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയം അടിയന്തരമായി പുനരുദ്ധരിക്കണമെന്ന് ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി തിരുവല്ല താലൂക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സ്റ്റേഡിയത്തിൽ കായിക താരങ്ങൾക്ക് പ്രവേശിക്കാൻ പറ്റാത്ത രീതിയിൽ ഒരാൾ പൊക്കത്തിൽ വളർന്നുനിൽക്കുന്ന പുല്ല് അടിയന്തരിമായി വെട്ടി മാറ്റുക. ട്രാക്കിലെ കാടുകളും വളർന്നു നിൽക്കുന്ന പുല്ലുകൾ മൂലം ഗ്യാലറികളിൽ കയറാൻ പോലും പറ്റാത്ത അവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണുക. നഗരസഭയും ജില്ലയിലെ ജനപ്രതിനിധികളും മുൻകൈയെടുത്ത് തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയം താരങ്ങൾക്ക് പരിശീലനത്തിന് പ്രയോജനപ്പെടും വിധം പുനരുദ്ധരിക്കണമെന്നും ഹ്യൂമൻ റൈറ്റ് ഒബ്സർവേഴ്സ് സൊസൈറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കുര്യൻ ചെറിയാൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ താലൂക്ക് പ്രസിഡണ്ട് റോയി വർഗീസ് ഇലവുങ്കൽ അധ്യക്ഷത വഹിച്ചു.  സൈജു വർഗീസ്, ഉദയകുമാർ, കുഞ്ഞമ്മ ജോൺസൺ,വർഗീസ് എബ്രഹാം, ഉദയ കുമാർ, പോൾ കുറ്റൂർ, വി ആർ രാജേഷ്,
മണികണ്ഠൻ നായർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.