ഉറ്റുനോക്കി മധ്യവർഗം; മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ശനിയാഴ്ച

ദില്ലി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ്ണ ബജറ്റ് ശനിയാഴ്ച കേന്ദ്ര ധനമന്ത്രി നി‍ർമല രാമൻ അവതരിപ്പിക്കാനിരിക്കെ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളാണ് സാധാരണക്കാർ ഉറ്റുനോക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താൻ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. വിലക്കയറ്റം പിടിച്ചു നിർത്താനുള്ള നടപടികളുണ്ടോകുമോ എന്നതും ആകാംക്ഷയാണ്. നിലവിലെ ആദായ നികുതിദായകരില്‍ 72 ശതമാനം പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Advertisements

പുതിയ ആദായനികുതി സ്കീം പ്രകാരം നിലവില്‍ 3 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് ആദായനികുതി ഇല്ല.
എന്നാല്‍ ഇത്തവണത്തെ ബജറ്റില്‍ അത് അഞ്ച് ലക്ഷമായി ഉയ‍ർത്തണമെന്ന ആവശ്യം ശക്തമാണ്. പഴയ നികുതി വ്യവസ്ഥയില്‍ 2.50 ലക്ഷം രൂപ വരെ വരുമാനമുള്ളവരാണ് നികുതി ബാധ്യത ഇല്ലാത്തവർ. അതും 5 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യമുണ്ട്. പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയില്‍ നിന്ന് 1.50 ലക്ഷം രൂപയായും, പഴയ നികുതി വ്യവസ്ഥയ്ക്ക് കീഴില്‍ സ്റ്റാൻഡേ‍ർഡ് ഡിഡക്ഷൻ 50,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. നികുതി നല്‍കേണ്ട വരുമാനം 7 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയാക്കാൻ ധനമന്ത്രി നിർമ്മല സീതാരാമൻ തയ്യാറാകുമോ എന്നതും ഇന്ത്യൻ മധ്യവർഗം ഉറ്റുനോക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാജ്യത്തെ മധ്യവർഗത്തിന് മേല്‍ അമിത നികുതി ഭാരം കേന്ദ്രം അടിച്ചേല്‍പ്പിക്കുന്നുവെന്ന വിമർശനം ശക്തമാണ്. ദില്ലി തെരഞ്ഞെടുപ്പിലടക്കം ഈ വിമർശനം എഎപി ഉള്‍പ്പെടെ ഉന്നയിക്കുന്നു. മധ്യവർഗ വോട്ടുകള്‍ നിർണ്ണായകമായ ദില്ലി പോളിംഗ് ബൂത്തിലേക്ക് എത്താൻ ദിവസങ്ങള്‍ മാത്രം നില്‍ക്കെ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ നികുതി ഭാരം കുറയ്ക്കാൻ ഇടപെടലുണ്ടാകുമോ എന്നതാണ് വ്യക്തമാകേണ്ടത്. പരമാവധി ആളുകളെ പുതിയ ഘടനയിലേക്ക് എത്തിക്കാനായി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.