കോട്ടയം: അയ്മനം നരസിംഹസ്വാമിക്ഷേത്രത്തിനു മുന്നിൽ സി.പി.എം പ്രവർത്തകൻ കുഴഞ്ഞു വീണു മരിച്ചു. അയ്മനം ചാമത്തറയിൽ കോട്ടപ്പുറത്ത് പ്രസാദ് കെ.കെ (67) ആണ് കുഴഞ്ഞു വീണു മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. അയ്മനം നരസിംഹ സ്വാമി ക്ഷേത്രത്തിനു മുന്നിലായിരുന്നു സംഭവം.
അയ്മനം ക്ഷേത്രത്തിനു മുന്നിലൂടെ നടന്നു പോകുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖമുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. ഇതേ തുടർന്നുള്ള അസ്വസ്ഥതയെ തുടർന്നാണ് ഹൃദയാഘാതമുണ്ടായതെന്നാണ് സംശയിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരള കർഷക സംഘം അയ്മനം ഈസ്റ്റ് മേഖല കമ്മിറ്റിയംഗവും, സി.പി.എം ചാമത്ര ബ്രാഞ്ച് അംഗവുമാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടികൾക്കു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട്.