കോട്ടയം ചങ്ങനാശേരി സ്വദേശി രേണു രാജ് ആലപ്പുഴ ജില്ലാ കളക്ടർ; കോട്ടയത്തും പത്തനംതിട്ടയിലും അടക്കം സംസ്ഥാനത്ത് പത്തു ജില്ലകളിൽ വനിതാ കളക്ടർമാർ

തിരുവനന്തപുരം: കോട്ടയം പത്തനംതിട്ട ജില്ലകൾ അടക്കം സംസ്ഥാനത്ത് പത്തു ജില്ലകളിൽ വനിതാ കളക്ടർമാർ. ആലപ്പുഴ ജില്ലയിൽ രേണു രാജിനെ കളക്ടറായി നിയമിച്ചതോടെയാണ് സംസ്ഥാനത്ത് പത്തു ജില്ലകളിൽ ഇനി വനിതാ ഭരണമുണ്ടാകുന്നത്. എ.അലക്‌സാണ്ടർ വിരമിച്ച ഒഴിവിൽ ആലപ്പുഴ ജില്ലാ കളക്ടറായി നഗരകാര്യ ഡയറക്ടർ ഡോ.രേണുരാജിനെ നിയമിച്ചത്.

Advertisements

കോട്ടയം ജില്ലയിലെ ചങ്ങനാശേരി മലകുന്നം സ്വദേശിനി.
കെഎസ്ആർടിസി മുൻ ഉദ്യോഗസ്ഥൻ എം.കെ.രാജകുമാരൻ നായരുടെയും വി.എൻ. ലതയുടെയും മകളാണ് രേണു. 2015 ൽ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷയിൽ വിജയം. കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂർ, ദേവികുളം എന്നിവിടങ്ങളിൽ സബ് കലക്ടറായി സേവനം അനുഷ്ടിച്ചു. രേണുരാജിന്റെ നിയമനത്തോടെ സംസ്ഥാനത്ത് 10 ജില്ലകളിൽ വനിത കലക്ടർമാരായി.ഇത് റെക്കോർഡാണ്.

വനിത കലക്ടർമാർ
തിരുവനന്തപുരം നവ്‌ജ്യോത് ഖോസ
കൊല്ലം
അഫ്‌സാന പർവീൺ
പത്തനംതിട്ട
ഡോ.ദിവ്യ എസ്.അയ്യർ
ആലപ്പുഴ ഡോ.രേണുരാജ്
കോട്ടയം
ഡോ.പി.കെ.ജയശ്രീ
ഇടുക്കി
ഷീബ ജോർജ്
തൃശൂർ
ഹരിത വി.കുമാർ
പാലക്കാട്
മൃൺമയി ജോഷി
വയനാട്
എം.ഗീത
കാസർകോട്
ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്

Hot Topics

Related Articles