ഒരു കിലോ കഞ്ചാവുമായി പിടിയിലായ കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കോടതി ശിക്ഷിച്ചു; ശിക്ഷിച്ചത് നാലു വർഷം കഠിന തടവിന്

ഈരാറ്റുപേട്ട: ഒരു കിലോ കഞ്ചാവുമായി പിടിയിലായ യുവാവിന് നാലു വർഷം കഠിന തടവ്. ഈരാറ്റുപേട്ട നടക്കൽ ആനയിളപ്പ് ഭാഗത്ത് പാറേപ്പറമ്പിൽ വീട്ടിൽ അബ്ദുൾ കരിം മകൻ അൻസിബിനെ (24)യാണ് കോടതി ശിക്ഷിച്ചത്. 2018 ജൂൺ 27 നായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവുമായി 2018 ജൂൺ 27 നാണ് അൻസിബിനെ പൊലീസ് പിടികൂടിയത്.

Advertisements

കോടതിയിൽ നടന്ന വിചാരണ പൂർത്തിയായതോടെയാണ് പ്രതിയെ ശിക്ഷിച്ചത്. നാലു വർഷം കഠിനതടവിനും, ഒരു ലക്ഷം രൂപ പിഴയ്ക്കുമാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. പിഴ അടയ്ക്കാതിരുന്നാൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഞ്ഞിരപ്പള്ളി മുക്കാടൻസ് റോഡിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ ഒരു കിലോയിലധികം കഞ്ചാവുമായി പിടികൂടിയത്. കാഞ്ഞിരപ്പള്ളിയിലെ എസ്.ഐ ആയിരുന്ന എ.എസ് അൻസലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ഷാജു ജോസ് അന്വേഷണം പൂർത്തിയാക്കിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

Hot Topics

Related Articles