ആരോഗ്യം സംരക്ഷിക്കാൻ ചോക്ലേറ്റ്: ഡാർക്ക് ചോക്ലേറ്റ് കഴിക്കൂ; ശരീര ഭാരം കുറയ്ക്കാം

ജാഗ്രത ഹെൽത്ത്
കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്സിഡന്റുകൾ വയർ നിറഞ്ഞു എന്ന തോന്നൽ അനുഭവിക്കാൻ സഹായിക്കും.

Advertisements

കൊഴുപ്പ് എരിച്ചു കളയുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും വീക്കം കുറയ്ക്കുന്നതിനും സമ്മർദ്ദം കുറയ്ക്കുന്നതിനും ഇത് സഹായിച്ചേക്കാം. ഈ ഘടകങ്ങളെല്ലാം വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡാർക്ക് ചോക്ലേറ്റിന് സമ്മർദ്ദം കുറയ്ക്കാനുളള? കഴിവുണ്ട്. സ്‌ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.

Hot Topics

Related Articles