പാലാ: ജനങ്ങളെ ദ്രോഹിക്കാനുള്ള വഴികളാണ് കേരളത്തില്‍ ഭരണം നടത്തുന്ന പിണറായി സര്‍ക്കാര്‍ ഓരോ ദിവസവും കണ്ടെത്തുന്നതെന്നും ധൂര്‍ത്തും സ്വജനപക്ഷപാതവുമായി മുന്നോട്ടുപോകുന്ന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ ഉള്ളവര്‍ നടത്തുന്ന ജനാധിപത്യ സമരങ്ങളോട് മുഖം തിരിക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മാണി സി. കാപ്പന്‍ എം.എല്‍.എ. ജനങ്ങള്‍ക്കുവേണ്ടി പ്രതിരോധം തീര്‍ക്കുവാനും, സര്‍ക്കാരിനെ മുട്ടുകുത്തിക്കുവാനും യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും അതിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങള്‍ നടത്തേണ്ട സമയമാണിതെന്നും യുഡിഎഫ് പാലാ നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് മാണി സി കാപ്പന്‍ വ്യക്തമാക്കി.
യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജോയി എബ്രഹാം, തോമസ് കല്ലാടന്‍, കണ്‍വീനര്‍ ജോര്‍ജ് പുളിങ്കാട്, ഏ.കെ ചന്ദ്രമോഹന്‍, ബിജു പുന്നത്താനം, തോമസ് ഉഴുന്നാലി, എന്‍.സുരേഷ്, ആര്‍ സജീവ്, സന്തോഷ് കാവുകാട്ട്, ആര്‍ പ്രേംജി, തങ്കച്ചന്‍ മുളങ്കുന്നം, സി.ജി വിജയകുമാര്‍, സന്തോഷ് മണര്‍കാട്ട്, ശ്രീകുമാര്‍ ചൈത്രം, ഷിബു പൂവേലി, സജി സിറിയക്, ജോഷി വട്ടക്കുന്നേല്‍, മൈക്കിള്‍ കാവുകാട്ട്, ജോസ് വേരനാനി, ടോം നല്ലനിരപ്പേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.