പേ ടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് ആര്‍.ബി.ഐ വിലക്കി; ഓഡിറ്റിന് പ്രത്യേക കമ്പനിയെ ചുമതലപ്പെടുത്തണമെന്ന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പ്രമുഖ ഡിജിറ്റല്‍ പണക്കൈമാറ്റ സംവിധാനമായ പേയ്ടിഎമ്മിന് നിയന്ത്രണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയാണ് പേയ്ടിഎമ്മിന് നിയന്ത്രണമേര്‍പ്പെടുത്തിയത്. പേയ്‌മെന്റ് ബാങ്കില്‍ പുതിയ ഉപഭോക്താക്കളെ റിസര്‍വ് ബാങ്ക് വിലക്കി.

Advertisements

ഓഡിറ്റിനായി ഏതെങ്കിലും ഐടി ഓഡിറ്റ് കമ്പനിയെ ചുമതലപ്പെടുത്തണമെന്നും റിസര്‍വ് ബാങ്ക് പേടിഎമിനു നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ആര്‍ബിഐ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍നടപടിയെന്നും ആര്‍ബിഐ വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2017 മെയ് 23നാണ് പേടിഎം പേയ്‌മെന്റ് ബാങ്ക് പ്രവര്‍ത്തനം ആരംഭിച്ചത്. 2015ലാണ് പേമെന്റ് ബാങ്കായി ഉയര്‍ത്താനുള്ള പ്രാഥമിക അനുമതി ആര്‍ബിഐ നല്‍കിയത്. നിലവില്‍ 58 മില്ല്യണ്‍ അക്കൗണ്ടുകളാണ് പേടിഎം പേയ്‌മെന്റ് ബാങ്കില്‍ ഉള്ളത്.

Hot Topics

Related Articles