തണൽ മെഡിക്കൽ ലാബ്ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട.നടയ്ക്കൽ അമാൻ ജംഗ്ഷനിൽ വലിയവീട്ടിൽ ബിൾഡിംഗിൽ
തണൽ മെഡിക്കൽ ലാബിൻ്റെ പ്രവർത്തനം ആരംഭിച്ചു.
എം.ഇ.എസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തണൽ മെഡിക്കൽ ലാബിൻ്റെ ബ്രാഞ്ചായിട്ടാണ് ഈ സ്ഥാപനം ആരംഭിച്ചത്. കുറഞ്ഞ നിരക്കിൽ മെഡിക്കൽ ടെസ്റ്റുകൾ ഈ ലാബിലൂടെ ചെയ്യാൻ കഴിയും… ലാബിലൂടെ ലഭിക്കുന്ന വരുമാനം തണലിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കും.
ലാബിൻ്റെ ഉദ്ഘാടനം ഡോ.മുഹമ്മദ് നസീർ നിർവഹിച്ചു.പ്രസിഡൻ്റ് കെ.എ അൻസാരി അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ ഹാഷിം സ്വാഗതം ആശംസിച്ചു.
മസ്ജിദുൽ അമാൻ ഇമാം മുഹമ്മദ് ബല്ല്യാ ഖാൻ റഷാദി, നഗരസഭ കൗൺസിലർമാരയ നാസർ വെള്ളൂപറമ്പിൽ, ഷഫ്‌ന അമീൻ,
അഡ്വ വി.പി നാസർ,കെ.എ ഹാരിസ് സ്വലാഹി,അവിനാഷ് മൂസ,പി.ഇ.ഇർഷാദ്, വി.എ നജീബ്,കെ.പി
ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles