ഓട്ടം വിളിച്ച കാർ ഡ്രൈവറെ പ്രലോഭിപ്പിച്ച് മുറിയിലേയ്ക്ക് വിളിച്ച് വരുത്തി ! മുറിയിൽ ഡ്രൈവറെ പൂട്ടിയിട്ട് യുവതി കാറുമായി മുങ്ങി

ബംഗളുരു: പരിചയം സ്ഥാപിച്ച ശേഷം മുറിയിലേക്ക് വിളിച്ചുവരുത്തിയ യുവതിയുടെ ചതിയിൽ വാഹനവും മൊബൈൽ ഫോണും നഷ്ടപ്പെട്ട് ടാക്സി ഡ്രൈവർ.യുവാവിനെ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിട്ട ശേഷം ഹ്യൂണ്ടായ് അക്സന്റ് കാറുമായി യുവതിയും അവരെ കാത്തുനിന്ന ഒരു പുരുഷനും രക്ഷപ്പെട്ടു. ഇവർ പോയ വഴി കുറേ ദൂരം വരെ കണ്ടെത്താനായെങ്കിലും പിന്നീട് എങ്ങോട്ടേക്കാണ് പോയതെന്ന് പൊലീസിനും വിവരമില്ല.

Advertisements

ബംഗളുരു എച്ച്‌എംടി ലേഔട്ട് സ്വദേശിയായ ആനന്ദ് കുമാർ (39) ആണ് പരാതി നല്‍കിയത്. ഏപ്രില്‍ അവസാനം കുറച്ച്‌ പേർ ആനന്ദിന്റെ വാഹനം വിളിച്ച്‌ കാർവാറിലേക്ക് പോയിരുന്നു. യാത്രക്കാർ അവിടെ കാഴ്ചകള്‍ കാണുന്നതിനിടെ 30 വയസില്‍ താഴെ പ്രായം തോന്നിക്കുന്ന ഒരു യുവതി ആനന്ദിനെ സമീപിച്ചു. പരിചയപ്പെട്ട ശേഷം താൻ ഉടനെ ബംഗളുരുവിലേക്ക് വരുന്നുണ്ടെന്നും അവിടെ നിന്ന് മൈസൂരിലേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. വാഹനം ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോള്‍ താൻ നമ്ബർ കൊടുത്തുവെന്നും യുവതി അവരുടെ നമ്ബർ കൈമാറിയെന്നും ആനന്ദ് പരാതിയില്‍ പറഞ്ഞു. പിന്നീട് ഇവർ വാട്സ്‌ആപ് കോളുകളിലൂടെയും മറ്റും ബന്ധം നിലനിർത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏതാനും ദിവസം മുമ്ബ് രാത്രി 9.30ഓടെ യുവതി വിളിച്ച്‌ താൻ അടുത്ത ദിവസം ബംഗളുരുവില്‍ എത്തുമെന്നും വാഹനവുമായി വരണമെന്നും പറഞ്ഞു. പിറ്റേദിവസം 11 മണിക്ക് യുവതി വിളിച്ച്‌ ബംഗളുരുവില്‍ എത്തിയെന്ന് അറിയിച്ചു. മജസ്റ്റികിന് സമീപം തനിക്ക് റൂം ബുക്ക് ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ തനിക്ക് ആ സ്ഥലം വലിയ പരിചയമില്ലെന്ന് പറഞ്ഞ ആനന്ദ് പിന്നീട് സിദേഹഹള്ളിയിലെ പി.വി റെസിഡൻസിയില്‍ മുറി ബുക്ക് ചെയ്തു.

കാർ പാർക്കിങ് ഏരിയയില്‍ കാത്തിരിക്കവെ യുവതി തനിക്ക് അടുത്തുള്ള ബ്യൂട്ടി പാർലറില്‍ പോകണമെന്നും ആ സമയം ആനന്ദിന് മുറിയില്‍ പോയി പ്രാഥമിക കൃത്യങ്ങള്‍ നിർവഹിക്കാമെന്നും പറഞ്ഞുവെന്ന് പരാതിയില്‍ പറയുന്നു. താൻ ബാത്ത് റൂമില്‍ കയറിയ ഉടനെ യുവതി മുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടിയെന്നും പോകുന്നതിന് മുമ്ബ് ടേബിളില്‍ നിന്ന് മൊബൈല്‍ ഫോണും കാറിന്റെ താക്കോലും എടുത്തുകൊണ്ടുപോയെന്നും ഇയാള്‍ ആരോപിച്ചു. ഹോട്ടല്‍ ലോബിയില്‍ കാത്തിരിക്കുകയായിരുന്ന ഒരു പുരുഷനൊപ്പം കാറുമായി കടന്നുകളയുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ കുടുങ്ങിയ ആനന്ദ് ബഹളം വെച്ചതോടെയാണ് ജീവനക്കാർ എത്തി ഇയാളെ പുറത്തിറക്കിയത്.

പിന്നീട് അന്വേഷിച്ചപ്പോള്‍ കാർ ചിത്രദുർഗ വരെ എത്തുന്നത് പൊലീസിന് സിസിടിവികളില്‍ നിന്ന് കണ്ടെത്താൻ കഴിഞ്ഞു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യക്തമല്ല. ഹോട്ടലിലെ സിസിടിവിയില്‍ റെക്കോർഡിങ് സൗകര്യമില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ പരാതിയില്‍ യുവാവ് പറയുന്നത് പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പ്രത്യേക നിഗമത്തിലെത്തേണ്ടതില്ലെന്നും അന്വേഷണം മുന്നോട്ടുപോകുന്നുവെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Hot Topics

Related Articles